അവസരസമത്വത്തിനായി പോരാട്ടം തുടരും
ഭരണഘടന വിഭാവനംചെയ്ത രാഷ്ട്രീയതുല്യതയ്ക്കും അവസര സമത്വത്തിനുമായുളള കെ.പി.എം.എസ്സിന്റെ പോരാട്ടം തുടരുമെന്ന് സംസ്ഥാന രക്ഷാധികാരി -പുന്നലശ്രീകുമാര്
____________________________________________________________________________________
സമുദായപ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ലെന്ന് പ്രസ്ഥാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെട്ടാല്‍ വിപ്ലവം നയിക്കാന്‍ കഴിയില്ല. ജനവികാരവും ശക്തിയും ചേര്‍ത്തുവയ്ക്കുമ്പോഴാണ് പ്രസ്ഥാനങ്ങളുടെ ആത്മാവ് ഉണരുന്നത്. വ്യവസ്ഥിതിയുടെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജനാഭിമുഖ്യം ആര്‍ജ്ജിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന്- പുന്നല
ശ്രീകുമാര്‍
________________________________________________________________________________________
സാമൂഹ്യ ജീര്‍ണതകള്‍ തടയാന്‍ കൂട്ടായ ശ്രമം വേണം
ആധുനിക സമൂഹത്തിലെ ചിന്തകളും പ്രവര്‍ത്തനങ്ങളും നവോത്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന്,
നവോത്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെടുത്തുംവിധമുള്ള ജീര്‍ണതകള്‍ തടയാന്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്ന്- പുന്നല ശ്രീകുമാര്‍ __________________________________________________________________________________________
കേന്ദ്രസര്‍വകലാശാലയ്ക്ക് അയ്യന്‍കാളിയുടെ പേര് നല്‍കണം
കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍വകലാശാലയ്ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലാദ്യമായി സമരം നടത്തിയ മഹാത്മാ അയ്യന്‍കാളിയുടെ പേര് നല്‍കണമെന്ന്- പുന്നല ശ്രീകുമാര്‍
__________________________________________________________________________________________
സംവരണത്തെ തൊഴില്‍ദാന പദ്ധതിയായി കുറച്ചുകാണരുത് ഭരണഘടന ഭാവനചെയ്തിട്ടുള്ള സംവരണം തൊഴില്‍ദാന പദ്ധതിയല്ലെന്ന്
രാഷ്ട്രീയ തുല്യതയ്ക്കും അവസര സമത്വത്തിനും വേണ്ടിയുള്ള മാര്‍ഗമാണ് സംവരണം. അതിനെ തൊഴില്‍ദാന പദ്ധതിപോലെ ചുരുക്കി കാണാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുമെന്നും- പുന്നല ശ്രീകുമാര്‍ ___________________________________________________________________________________________
പട്ടികജാതിക്കാര്‍ സ്വയംപര്യാപ്തത നേടണം
സ്വയംപര്യാപ്തതയിലെത്താന്‍ പട്ടികജാതിസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് -പുന്നല ശ്രീകുമാര്‍___________________________________________________________________________________________
കേരളത്തില്‍ ഫ്യൂഡലിസം അനുവദിക്കില്ല
സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വാര്‍ത്തെടുത്ത കേരളത്തെ ഫ്യൂഡലിസം കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന്-പുന്നല ശ്രീകുമാര്‍
___________________________________________________________________________________________
സാമൂഹികജീര്‍ണത കേരളത്തിന് അപമാനം
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് -പുന്നല ശ്രീകുമാര്‍
___________________________________________________________________________________________
പട്ടികജാതി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിക്കണം-പുന്നല ശ്രീകുമാര്‍
___________________________________________________________________________________________
നവോത്ഥാന പൈതൃകം മറക്കുന്നത് സാംസ്‌കാരിക അപചയം സൃഷ്ടിക്കും-ആധുനിക കേരളത്തിന്റെ അടിത്തറ നവോത്ഥാന പൈതൃകമാണ്. ഇത് മറന്നു കൊണ്ടുള്ള സാമൂഹിക മാറ്റങ്ങള്‍ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുമെന്ന് .സമൂഹത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളും വ്യക്തികളും സൃഷ്ടിച്ച സാമൂഹ്യ വിപ്ലവത്തെ വളച്ചൊടിക്കുന്നത് സാംസ്‌കാരിക ജീര്‍ണതയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ സാമൂഹ്യ-പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയരണമെന്ന്- പുന്നല ശ്രീകുമാര്‍
___________________________________________________________________________________________
സാമൂഹ്യജീര്‍ണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു- പുന്നല ശ്രീകുമാര്‍
_______________________________________________________________________________________
വ്യാവസായിക വളര്‍ച്ചയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അവസരം നല്‍കണം
__________________________________________________________________________________
സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന ശക്തികളുടെ ഐക്യനിരയുണ്ടാകണം സാമൂഹിക
ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന പൈതൃകമുള്ള ശക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഐക്യനിരയുണ്ടാകണമെന്ന് -
പുന്നല
ശ്രീകുമാര്‍
____________________________________________________________________________________________
നവോത്ഥാനചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ല -പുന്നല ശ്രീകുമാര്
____________________________________________________________________________________________
നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്ക്ക് കാരണം-പുന്നല ശ്രീകുമാർ
____________________________________________________________________________________________
ഐക്യം കൊണ്ട് അവസരസമത്വം ഉണ്ടാകില്ല-
നൂറ്റാണ്ടുകളോളം നിലനിന്ന ഉച്ചനീചത്വങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് കേവലം ഐക്യത്തിലൂടെ അവസരസമത്വം ഉണ്ടാകില്ലെന്ന് .സംവരണത്തിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ല-പുന്നല ശ്രീകുമാര്
___________________________________________________________________________________________
സാമൂഹിക സമത്വമില്ലാത്തിടത്ത് സാമ്പത്തിക സംവരണത്തിന് പ്രസക്തിയില്ലെന്നും സാമൂഹികവും ജാതീയുമായ പിന്നാക്കവസ്ഥയാണ് സംവരണത്തിന്റെ മാനദണ്ഡമെന്ന്-
പുന്നല
ശ്രീകുമാര്‍
____________________________________________________________________________________________
ആനുകൂല്യം പറ്റിയവരും സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നത് തെറ്റ്-
ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരും സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് .
എസ്.എന്‍.ഡി.പി. നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കാന്‍ പോകുന്ന രാഷ്ട്രീയപാര്‍ട്ടി ചാപിള്ളയാകും. ഭൗതികനേട്ടങ്ങള്‍ക്കായി ചിലര്‍ നവോത്ഥാനമൂല്യങ്ങള്‍ ബലികഴിക്കാന്‍ ശ്രമിക്കുകയാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പുതിയ നീക്കങ്ങള്‍ക്കൊണ്ട് ഈ രണ്ടു കൂട്ടര്‍ക്കും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപഥസഞ്ചാരം നടത്തുന്ന ചില പട്ടികജാതി സംഘടനകളും സംവരണത്തെ എതിര്‍ക്കുന്ന രാഷ്ടീയചേരിയിലുണ്ടെന്നത് ഖേദകരമാണ്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് ചിലര്‍ക്കായി തീറെഴുതുന്നു. വിഴിഞ്ഞം പദ്ധതികളില്‍ ഉള്‍പ്പെടെ ഇതാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ സംവരണവും വേണ്ടെന്നു പറയുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനേ ഇടയാക്കൂ-പുന്നല ശ്രീകുമാര്‍
_________________________________________________________________________________________
No comments:
Post a Comment