Search This Blog

Saturday, December 16, 2017

സംവരണ പ്രക്ഷോഭം ജനവികാരം എതിരാക്കാന്‍ ശ്രമം -പുന്നല ശ്രീകുമാര്‍

 
തിരുവനന്തപുരം• സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക - പട്ടികവിഭാഗ സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തോടുള്ള  ജനവികാരം എതിരാക്കാന്‍ ശ്രമം  നടക്കുന്നതായി പട്ടികജാതി - പട്ടികവര്‍ഗ  കോ-ഓര്‍ഡിനേഷന്‍  സംസ്ഥാന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍  വാര്‍ത്താ സമ്മേളനത്തില്‍  പറഞു
സമരത്തിന് ആളുകള്‍  കേന്ദ്രീകരിച്ച സെക്രട്ടേറിയറ്റ് പരിസരം വൃത്തിയാക്കുന്നതിന്  നടപടി  സ്വീകരിക്കാമെന്ന്  മേയര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്, എന്നാല്‍   നഗരം ശുചിയാക്കുന്ന   നഗരസഭ  സെക്രട്ടേറിയറ്റ് പരിസരം  മാത്രം  വൃത്തിയാക്കാതിരുന്നത്  പ്രക്ഷോഭത്തിനെതിരായ  നീക്കത്തിന്‍റെ  ഭാഗമാണ് ,സമര നേതൃത്വത്തിന് നോട്ടീസ്  നല്‍കി  നടപടി  സ്വീകരിക്കുമെന്നാണ്  നഗരസഭയുടെ  പക്ഷം.
നഗരസഭയുടെ അലംഭാവവും  സമരത്തിനിടയിലേക്ക് വാഹനം കടത്തിവിടാനുള്ള പോലീസിന്‍റെ  ശ്രമവും സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണവും  യാദൃര്‍ച്ഛികമായി കാണാനാവില്ലെന്നും പുന്നല ശ്രീകുമാര്‍  പറഞു



Friday, December 15, 2017

തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഗുജ്ജർ മോഡൽ പ്രക്ഷോഭം

 തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സെക്രേട്ടറിയറ്റിന് മുന്നിൽ നടന്നത് പട്ടികവിഭാഗത്തി​െൻറയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെയും കൊടുങ്കാറ്റുയർത്തിയ പ്രതിഷേധം. സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധസംഗമമാണ് പട്ടികജാതി-വർഗ സംയുക്തസമിതിയുടെയും സാമൂഹികസമത്വ മുന്നണിയുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നത്. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. നിയമസാധുതയില്ലാത്ത, ഭരണഘടന ലംഘനമായ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻതിരിയണം. നിയമസാധുതയില്ലാത്ത തീരുമാനമെടുത്ത് വെല്ലുവിളിക്കാമെന്നു കരുതുന്നുണ്ടെങ്കിൽ ഉത്തരേന്ത്യയിലെ ഗുജ്ജർ മോഡലിൽ സമരം നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിഷ്ണുപുരം ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. സാമൂഹിക സമത്വമുന്നണി ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ പ്രമേയം അവതരിപ്പിച്ചു. സമത്വമുന്നണിയിലെ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി, മെക്ക, സോളിഡാരിറ്റി, ജമാഅത്ത് കൗൺസിൽ, എസ്.ഡി.പി.െഎ, ജമാഅത്ത് കോഒാഡിനേഷൻ കമ്മിറ്റി, ദക്ഷിണമേഖല ജംഇയ്യതുൽ ഉലമ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ 64ഒാളം സംഘടനകളുടെയും 24 പട്ടികജാതി- വർഗ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വിവിധ സംഘടന നേതാക്കളായ കെ.എ. ഷഫീഖ്, എ.സി. ബിനുകുമാർ, സണ്ണി എം.കപിക്കാട്, അഹമ്മദ് കബീർ എം.എൽ.എ, കുട്ടി അഹമ്മദ് കുട്ടി, നീലലോഹിതദാസ്, പി.ആർ. ദേവദാസ്, അബ്ദുൽ അസീസ് മൗലവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, എസ്.എൻ. പുരം നിസാർ, പ്രഫ. ഇ. അബ്ദുൽറഷീദ് എന്നിവർ സംസാരിച്ചു.














പ്രതിഷേധ സംഗമം സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ പിന്തിരിഞില്ലെങ്കില്‍  ശക്തമായ  സമരം •  പുന്നല  ശ്രീകുമാര്‍


സാമ്പത്തിക  സംവരണ  നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന്  സര്‍ക്കാര്‍  പിന്‍തിരിഞില്ലെങ്കില്‍  ശക്തമായ  പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് പുന്നല ശ്രീകുമാര്‍  പറഞു, ന്യൂനപക്ഷങ്ങളുടെ വോട്ടു വാങ്ങി ജയിച്ച   ഇടത്  സര്‍ക്കാര്‍  12 ശതമാനം മാത്രം വരുന്ന  മൂന്നാക്ക  വിഭാഗക്കാരില്‍  നിന്ന്   എന്തെകിലും  ലഭിക്കമെന്ന  പ്രതീക്ഷയിലാണ്
ഇത്തരത്തില്‍  ഒരു തീരുമാനമെടുത്തതെങ്കില്‍  ഉള്ളതുകൂടി  നഷ്ടമാവുന്ന  സ്ഥിതിവരും.  സാധാരണ മന്ത്രിസഭതീരുമാനങ്ങള്‍  24 മണിക്കൂറിനകം ഉത്തരവായി  ഇറങ്ങേണ്ടതാണ്.നിയമവകുപ്പ്  സെക്രട്ടറി സാമ്പത്തിക സംവരണം  നിലനില്‍ക്കില്ലെന്ന  ഉപദേശം  നല്‍കിയതിനാലാണ്  ഉത്തരവ്  ഇറങ്ങാഞ്ഞത്.  അഡ്വക്കേറ്റ്  ജനറലിന്‍റെ  തീരുമാനത്തിന്  കാത്തിരിക്കുകയാണ്  ഇപ്പോള്‍
നിയമസാധുതയില്ലാത്ത  തീരുമാനമെടുത്ത് ന്യൂനപക്ഷങ്ങളെ  വെല്ലുവിളിക്കാനാണ്  നീക്കമെങ്കില്‍ ഉത്തരേന്ത്യന്‍  മോഡലില്‍  ശക്തമായ സമരങ്ങള്‍  നേരിടേണ്ടിവരും  സാമ്പത്തിക സംവരണത്തിനെതിരെ  ആശയക്കൂട്ടായ്മകള്‍  സംഘടിപ്പിക്കും