മിത്രമേ
ആധുനിക കാലഘട്ടത്തിലും പട്ടികജാതി ജനവിഭാഗം അനുഭവിക്കുന്ന സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരേ 2015 ജനുവരി 12ന് "യുവജാഗ്രത" യില്‍ തുടങ്ങിയ,സംസ്ഥാന ക്യാമ്പയിനിലൂടെ കേരള പുലയര്‍ യൂത്ത്മൂവ്മെന്റ് കേരളത്തിന്റെ സാമൂഹിക-സംസ്കാരിക മണ്ഡലത്തില്‍ നവോത്ഥത്തിന്റെ ജ്വാല പകര്‍ന്നു.
കാള്സാഗനപ്പോലെ ഉന്നതനാകാന്‍ കൊതിച്ച് "എന്റെ ജന്മം തന്നെയാണ് എന്റെ മരണകാരണം " എന്നെഴുതിവെച്ചു,യുവമനസുകളില്‍ സമരോത്സുക ജ്വാല പകര്‍ന്ന രോഹിത്ത് വെമുല നഗറില്‍, കേരളത്തിന്റെ അക്ഷരനഗരിയില്‍ വൃക്ത്മായ പ്രത്യശാസ്ത്രാടിത്തറയില് വര്‍ത്തമാനകാല യാഥാര്ത്യങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന പുതിയ പോരാട്ടങ്ങള്‍ക്കു വേദിയുയര്ത്തുമ്പോള്
മഹാസഭയുടെ സംസ്ഥാന- ജില്ല നേതാക്കള്‍ പങ്കെടുക്കുന്ന യുവജനങ്ങളുടെ ഈ സംഗമത്തെ സഹായ സഹകരണങ്ങളിലൂടെ വിജയിപ്പിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു
No comments:
Post a Comment