Search This Blog

Wednesday, July 4, 2018

ഇരകളെ പരിഹസിക്കുന്ന നിലപാട്​ പാർട്ടികൾ അവസാനിപ്പിക്കണം -പുന്നല ശ്രീകുമാർ


 കെവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കാമ്പയിനുകൾ രാഷ്ട്രീയ വിവാദങ്ങളുടെ വേദിയാവുകയാണെന്നും ഇരകളെ പരിഹസിക്കുന്ന ഇത്തരം സമീപനം ഇവർ അവസാനിപ്പിക്കണമെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. 'ജാതിവിദ്വേഷത്തി​െൻറ കാട്ടാളനീതിക്കെതിരെ' മുദ്രാവാക്യമുയർത്തി കെ.പി.എം.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലനിൽക്കുന്ന നിയമങ്ങൾക്ക് മുകളിൽ ജാതിനിയമങ്ങൾ നടപ്പാക്കാൻ തയാറാകുന്ന ഒരു യഥാർഥ സമൂഹം ശക്തമായി ഇവിടെയുണ്ട് എന്നതി​െൻറ സാക്ഷ്യപ്പെടുത്തലുകളാണ് ഇത്തരം സംഭവങ്ങൾ. കുറ്റവാളികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സർവിസിൽനിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരഭിമാനക്കൊലക്ക് പിന്നിലെ സാമൂഹികവശങ്ങൾ ചർച്ചചെയ്യാതെ പോകുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പെങ്കടുത്തു. ജില്ല പ്രസിഡൻറ് കെ.യു. അനിൽ അധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി പി.കെ. രാജൻ, സംസ്ഥാന വൈസ് പ്രസിഡൻറ് എ. സനീഷ്കുമാർ, സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.എസ്. രജികുമാർ, സാബു കരിശേരി, അജിത് കല്ലറ, അനിൽ കാരിക്കോട്, കാളികാവ് ശശികുമാർ, ലതിക സജീവ്, കെ.സി. ചന്ദ്രൻ, ബാബു എറയന്നുർ, കെ.കെ. ശശികുമാർ, പി.കെ. രാജു, അഖിൽ കെ. ദാമോദരൻ, സിന്ധു റെജി എന്നിവർ സംസാരിച്ചു.















No comments: