തിരുവനന്തപുരം •ശബരിമല വിധിമുന്‍നിര്‍ത്തിയുള്ള സമരങ്ങള്‍ക്ക് വനിതകളെ മുന്‍നിര്‍ത്തി പ്രതിരോധം ഉയര്‍ത്താനുള്ള തീരുമാനത്തിന്‍റെ ആശയം വെള്ളാപ്പള്ളിയുടേതെങ്കില്‍ രൂപം നല്‍കിയത് പുന്നല ശ്രീകുമാര്‍.
സര്‍ക്കാര്‍ വിളിച്ച സാമൂഹിക സംഘടനകളുടെ യോഗത്തിലാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ സാമൂഹിക സംഘടനകളുടെ നേതാക്കള്‍,ആചാര സംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാറിനൊപ്പംനിന്ന് പ്രതിരോധം തീര്‍ക്കാന്‍ ആശയവും രൂപവും നല്‍കിയത്.
യുവതി പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിര്‍ത്തി സംഘപരിവാര്‍ നാമജപ പ്രതിഷേധം നടത്തുന്നതിനെ വനിതാകൂട്ടായ്മയിലൂടെ പ്രതിരോധിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യോഗത്തില്‍ നിര്‍ദേശിച്ചത്,തങ്ങള്‍ ജനുവരി ഒന്നിന് ഒരു ലക്ഷം സ്ത്രീകളെ സംഘടിപ്പിച്ച് എറണാകുളത്ത് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അറിയിച്ചു വേണമെങ്കില്‍ ഈ പരിപാടിയുടെ തീയതി മാറ്റിവെക്കാമെന്നും അദ്ദേഹം പറഞു
തുടര്‍ന്നാണ് കൂട്ടായ ആലോചനയില്‍ ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരക്കുന്ന വനിത മതില്‍ സൃഷ്ടിക്കാന്‍ തീരുമാനമായത് എസ് എന്‍ ഡി പിയും കെപിഎംഎസും സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി
ഇതിനെയോഗം കൈയ്യടിയേടെയാണ് സ്വീകരിച്ചത് .മറ്റു സംഘടനകളും സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു,സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ 20 സംഘടനകളാണ് വിട്ടുനിന്നത് അതേ സമയം പങ്കെടുത്ത 170 സംഘടനകളില്‍ മൂന്ന് സംഘടനകള്‍ ശബരിമലയില്‍ സ്പ്രീകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തേട് വിയോജിപ്പ് പ്രകടിപ്പിച്ചു.വി എസ് ഡി പി ഉള്‍പ്പെടുന്ന സാമൂഹിക സമത്വ മുന്നണി,അഖില കേരള ധീവര സഭ, വീരശൈവ സഭ എന്നീ സംഘടനകളാണ് സര്‍ക്കാര്‍ ധിറുതി പിടിച്ച് വിധി നടപ്പാക്കുന്നതിനോട് വിയോജിച്ചത്,അതേ സമയം ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി പറയുന്നെന്ന് പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ മന്ത്രിയും അതേനിലപാടെടുക്കണം മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ശരിയെന്നും അദ്ദേഹം പറഞു
സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലവര്‍ക്കും അറിയാമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു.
No comments:
Post a Comment