തിരുവിതാംകൂറില്‍ അഞ്ചു ലക്ഷത്തില്‍പ്പരം അംഗസംഖ്യയുള്ള സാധുജനപരിപാലനസംഘത്തെ പ്രതിനിധിധാനം ചെയ്യുവാന്‍ പി.കെ ഗോവിന്ദപ്പിള്ളി എന്നൊരു സവര്‍ണ്ണനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹമാണങ്കില്‍ സുഭാഷിണി എന്നൊരു പത്രത്തിന്‍റെ അധിപരായിരുന്നു.ആ പത്രത്തിലാണെങ്കില്‍ ഒരിക്കല്‍ പോലും അവശതയനുഭവിക്കുന്ന ജനവിഭാഗത്തെപ്പറ്റി ഒരു വരി പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല.
1909-ല്‍ അയ്യാവുസ്വാമി തുടങ്ങിവച്ച നിവേദനം 1911ല്‍ മാത്രമാണ് ഫലപ്രാപ്തിലെത്തിയത് സാധുജന പരിപാലനസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറി മാന്യരാജ ശ്രീ അയ്യന്‍കാളി അവര്‍കളെ തിരുവിതാംകോട് ശ്രീമൂലം പ്രജാസഭാമെമ്പറായി നോമിനേറ്റു ചെയ്തിരിക്കുന്നു. 1എന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിരുവിതാംകോട് സര്‍ക്കാര്‍ ഗസറ്റിലൂടെ പുറത്തുവന്നതിന്‍റെ പിന്നില്‍ നിരന്തരമായ സമര ചരിത്രം തന്നെയുണ്ട്.
അയ്യന്‍കാളി അസംബ്ലിയില്‍ നടത്തിയ കന്നിപ്രസംഗം പരിശോധിച്ചാല്‍ ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും കൃഷിചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍ ഭൂരഹിതരാണ് സ്വന്തമായി കൃഷിചെയ്യുന്നതിന് അവര്‍ക്ക് കൃഷിഭൂമി നല്കണമെന്ന് ഈ നാട്ടില്‍ ആദ്യമായി വാദിച്ചത് അയ്യന്‍കാളിയല്ലാതെ മറ്റാരുമായിരുന്നില്ല.
പുറമ്പോക്കുഭൂമി ദലിതര്‍ക്കു പതിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജാതിവ്യവസ്ഥയുടെയും തജ്ജന്യമായ അയിത്താചാരത്തിന്‍റെയും കരാളതകള്‍ക്കെതിരായി ദലിതര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും അദ്ദേഹമായിരുന്നു.അദ്ദേഹം ഒരു ജാതിയുടെയും വക്താവായിരുന്നില്ല.അദ്ദേഹത്തെ പുലയരുടെ പ്രതിനിധിയായിട്ടാണ് സര്‍ക്കാര്‍ ഗണിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും ജാതിവാദിയായിരുന്നില്ല.തുല്യദുഃഖിതരായ എല്ലാവരും അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍. ഒരേ ജാതിയില്‍ പ്പെടുന്നവരാണ്
അദ്ദേഹം സാധുജന പരിപാലനസംഘത്തിന്‍റെ ജനറല്‍ സെക്രട്ടറി എന്നാ നിലയിലാണ് പ്രജാസഭയിലേക്ക് നോമിനേറ്റുചെയ്യപ്പെട്ടതെന്ന് അന്നത്തെ ഗസറ്റു നോട്ടിഫിക്കേഷന്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
1912 ഫെബ്രുവരി 27-ാം തീയതി അധഃസ്ഥിതത്തിന്‍റെ ശബ്ദം ശ്രീമൂലം പ്രജാസഭയില്‍ ആദ്യമായി മുഴങ്ങി തുടര്‍ന്നുള്ള രണ്ടു ദശവത്സരത്തിലേറെക്കാലം ശ്രീ അയ്യന്‍കാളിയുടെ ശബ്ദം അവജനവിഭാഗത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവുമായ മോചനത്തിനായി പ്രജാസഭ സമ്മേളനങ്ങളില്‍ മുഴങ്ങിക്കേട്ടു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹരിജനങ്ങള്‍ക്ക് എത്രമാത്രം ഗുണകരമായിരുന്നുവെന്ന് വിലയിരുത്തുവാന്‍ അദ്ദേഹം പ്രജാസഭയില്‍ ചെയ്ത പ്രസംഗങ്ങള്‍ ഒന്നു മാത്രമേ ആവശ്യമുള്ളു.
തരിശുഭൂമി പതിച്ചുനല്‍കണം
ധനികന്മാരായ വസ്തു ഉടമകള്‍ റവന്യു,വനം എന്നീ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് പുലയന്മാരെ പാര്‍പ്പിടങ്ങളില്‍നിന്നും തുരത്തിവിടുകയാണ്.പുതുവല്‍ഭൂമികള്‍ അവര്‍ക്കു പതിച്ചുകൊടുക്കുന്നില്ല. ആയതിനാള്‍ ഒരു പരീക്ഷണമെന്നോണം തരിശായിക്കിടക്കുന്ന ഭൂമികളില്‍ ചിലത് പുലയര്‍ക്കു പതിച്ചുതരുമാറാകണം(27.02.1912)
സ്കൂള്‍ പ്രവേശനം
തെക്കന്‍ തിരുവിതാംകൂറിലെ ഏഴു സ്കൂളുകളില്‍ മാത്രമേ പുലയക്കുട്ടികളെ പ്രവേശിപ്പിട്ടുള്ളു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും പുലയക്കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. (04.03.1912)
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
എല്ലാത്തരത്തിലും പുലയരേക്കാള്‍ മുന്നോക്കം നില്‍ക്കുന്ന മുസ്ലീംങ്ങള്‍ക്കു നല്‍ക്കുന്ന ആനുകൂല്യമെങ്കിലും പൊതുവഴികള്‍ ഉപയോഗിക്കുന്നതിലും പൊതു കച്ചേരികളില്‍ ഹാജരാകുന്നതിലും പലബുദ്ധിമുട്ടുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് (04.03.1912)
പ്രജാസഭയിലെ അംഗത്വം
കോട്ടയം ഡിവിഷനെ പ്രതിനിധീകരിക്കുവാന്‍ ഇപ്പോള്‍ സഭയില്‍ പുലയരാരും തന്നെയില്ലാത്തതിനാല്‍ അടുത്തവര്‍ഷം മുതല്‍ ഒരു മെമ്പറെക്കൂടിയെങ്കിലും നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു (13.02.1913)
ഉദ്ദ്യോഗം
ഇപ്പോള്‍ പുലയരെ ജോലിക്കു ചേര്‍ക്കാവുന്നതായ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ വളരെ ചുരുക്കമാണെന്ന് എനിക്കായാം.എന്നാല്‍ സര്‍ക്കാര്‍ അച്ചുകൂടങ്ങളില്‍ ഇപ്പോള്‍ പീസ് വര്‍ക്ക് ചെയ്യുന്നവരെയും അക്ഷരം ചേര്‍ക്കാന്‍ നല്ലതുപോലെ അറിയാവുന്ന മറ്റുള്ളവരെയും അവിടെ സ്ഥിരമായി നിയമിക്കണമെന്നും _പൊതുമരാമത്തു വകുപ്പില്‍ കൂലിവേലക്കാരായി നിയമിച്ചിരിക്കുന്നവരില്‍ മതിയായ വണ്ണം വിദ്യാഭ്യാസമുള്ളവര്‍ക്കു മേസ്തിരി മുതലായ ജോലികള്‍ നല്‍കണമെന്നും വനവകുപ്പില്‍ ഗാര്‍ഡുമാരായും പുലയ വാര്‍ഡുകളുള്ള ആശുപത്രികളില്‍ വാര്‍ഡര്‍മാരായും നിയമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. (22.02.1913)
വിദ്യാഭ്യാസരംഗത്തെ ബുദ്ധിമുട്ടുകള്‍
ചില പള്ളിക്കൂടങ്ങളിലെ അധികൃതര്‍ നിസ്സാരകാരണങ്ങള്‍ പറഞ് പുലയക്കുട്ടികള്‍ക്ക് പ്രവേശനം_ നിഷേധിക്കുന്നത് സങ്കടകരമാണ്,പുലയക്കുട്ടികള്‍ക്ക് ഒരിക്കല്‍ പ്രവേശനം നല്‍കിയ സ്ഥലങ്ങളില്‍ പിന്നീട് യാതൊരു ഉപദ്രവവുമില്ല.അതുകൊണ്ട് മുമ്പുതന്നെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും കര്‍ശനമായ നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കുന്നു് (26.02.1918)
വിദ്യാഭ്യാസകാര്യങ്ങളെക്കുറിച്ച് പഠനം നടത്തണം
സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നിട്ടുകൂടി ചില അദ്ധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് പുലയക്കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് മാത്രമല്ല സര്‍ക്കാര്‍ ഉത്തരവുകള്‍ ഒരു തരത്തിലും അവഗണിക്കാന്‍ അവരെ അനുവദിക്കുവാന്‍ പാടില്ലാത്തതുമാണ്.ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയുണ്ടാകണമെങ്കില്‍ കുറ്റക്കാരായ ഒന്നുരണ്ട് അദ്ധ്യാപകരെയെങ്കിലും മാതൃകാപരമായി ശിക്ഷിക്കേണ്ടതാണ് എന്‍റെ സമുദായങ്ങളുമായി പൊരുത്തക്കേടുകള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ എന്‍റെ ആളുകള്‍ക്ക് വിദ്യാഭ്യാസക്കാര്യത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പഠിച്ച് പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദപ്പെട്ട ഒരു ഉദ്ദ്യോസ്ഥനെയും അദ്ദേഹത്തെ സഹായിക്കാനായി എന്‍റെ സമുദായത്തിന്‍റെ ഒരു പ്രതിനിധിയെയും ചുമതലപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു (22.02.1915)
ഫീസ് സൗജന്യം
പുലയക്കുട്ടികള്‍ ഒരിക്കലും വൃത്തികേടായി സ്കൂളില്‍ പോകാറില്ല.അതുകൊണ്ട് വൃത്തിയില്ലെന്ന കാരണം പറഞ് സ്കൂള്‍ പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല .പുലയക്കുട്ടികള്‍ക്ക് ഇപ്പോള്‍ പകുതി ഫീസ് സൗജന്യമേയുള്ളു.എന്നാല്‍ ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇപ്പോള്‍ പകുതി ഫീസ് സൗജന്യമുണ്ട് ഈ സാഹചര്യത്തില്‍ പുലയക്കുട്ടികള്‍ക്ക് മുഴുവന്‍ ഫീസും സൗജന്യം നല്‍കുമാറാണം (29.02.1915)
പുതുവല്‍ പതിച്ച് നല്‍കാന്‍ സ്പെഷ്യല്‍ ഓഫീസര്‍
വിളപ്പില്‍ പകുതിയില്‍ 500ഏക്കര്‍ പതിച്ചുകൊടുക്കാന്‍ ഉത്തരവായിട്ട് വര്‍ഷം പലതു കഴിഞുവെങ്കിലും അവര്‍ക്കു ഇതുവരെ അതു നല്‍കിയിട്ടില്ല.അക്കാരണത്തില്‍ ഭൂമി ഇപ്പോള്‍ മറ്റു ജാതിക്കാര്‍ കയ്യേറിയിരിക്കുകയാണ് തറവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാള്‍ അവര്‍ക്ക് അത് ഒഴിവാക്കി കൊടുക്കണമെന്നു ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഒരു സ്പെഷ്യല്‍ ആഫീസറെ നിയമിക്കണമെന്നും അപേക്ഷിക്കുന്നു. (29.02.1916)
സ്കോളര്‍ഷിപ്പ്
പുലയരായ അദ്ധ്യാപകര്‍ക്ക് സയന്‍സിലും കൃഷിയിലും വ്യവസായത്തിലും പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും നല്‍കുന്നത് ഉചിതമായിരിക്കും.കുറ്റക്കാരായ ഉദ്ദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പുതുവല്‍ ഭൂമി പതിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, മൂവായിരത്തില്‍പ്പരം അപേക്ഷകള്‍ കൊല്ലം,കോട്ടയം,ദേവികുളം എന്നീ ഡിവിഷനുകളിലെ പേഷ്ക്കാരന്‍ന്മാര്‍ക്ക് ലഭിച്ചുവെങ്കിലും ഒറ്റയാള്‍ക്കും ഇതുവരെ ഭൂമി പതിച്ചു നല്‍കിയിട്ടില്ല ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷണനടപടികള്‍ കൈക്കള്ളേണ്താണ് (18.09.1918)
നയലപം 2008 മാര്‍ച്ച്
No comments:
Post a Comment