കൊല്ലം നഗരത്തിന് അടുത്തുള്ള പെരനാട്ടില്‍ 1915ല്‍ പുലയരും നായന്മാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് കല്ലുമാല പ്രക്ഷോഭം അഥവാ പെരിനാഥ ലഹള.നായര്‍ ജന്മിന്മാരുടെ വയലുകളില്‍ കൃഷിപ്പണിയാളരായിരുന്നു പുലയര്‍ അടിമത്വം നിറഞ്ഞ ജീവിതത്തെയും ജോലിഭാരത്തെയുംകുറിച്ച് ചിന്തിച്ചുതുടങ്ങിയത് അയ്യന്‍കാളിയുടെ സമരസന്ദേശങ്ങള്‍ അറിഞ്ഞതോടുകൂടിയാണ്.അവര്‍ ആദ്യം പണികഴിഞ്ഞ് രാത്രികാലങ്ങളില്‍ കൂട്ടം ചേര്‍ന്നിരുന്ന് ജീവിതപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങി. ഈ സംഭാഷണങ്ങള്‍ക്കെല്ലാം പുലയരെ പ്രാപ്തരാക്കുന്ന അവരുടെ ശക്തി ഗോപാലദാസാണെന്നു ജന്മികള്‍ അറിഞ്ഞു.പുലയരെ സംഘം ചേര്‍ക്കുന്നുണ്ടെന്നറിഞ്ഞ ജന്മിമാര്‍ കൊല്ലേരി കൂരിനായര്‍ എന്ന ചട്ടമ്പിയെ ഗോപാലദാസിനെ വകവരുത്തുന്നതിനായി നിയോഗിച്ചു. ഈ ചട്ടമ്പിയുടെ നേതൃത്വത്തിലുള്ള കൊലയാളി സംഘം ദളിതരുടെ ആവാസകേന്ദ്രങ്ങളിലെല്ലാം കടന്ന് ചെന്ന് വഴക്കുകള്‍ സൃഷ്ടിച്ചു.തിരിച്ചടിക്കാതെ ജീവിതം നിലനിറുത്താനാവില്ലെന്ന് തിരിച്ചടിക്കാതെ ജീവിതം നിലനിറുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ പുലയര്‍ പെരിനാട് യോഗം ചേര്‍ന്നു.ആ യോഗത്തിലേക്ക് നായര്‍ ചട്ടമ്പികള്‍ ഇരച്ചുകയറി ആക്രമണം നടത്തി.ജന്മിമാര്‍ കണക്കാക്കിയതിലേറെ പുലയര്‍ യോഗത്തില്‍ പങ്കെടുത്തതുകൊണ്ടും അവരുടെ സംഘശക്തി അടിയുറച്ചു നിന്നതിനാലും നായര്‍പ്പട പരാജയം ഏറ്റുവാങ്ങി.ഇതിന് പ്രതികാരമെന്നോണം ജന്മിമാരുടെ ഗുണ്ടാപ്പട പുലയരുടെ കുടിലുകള്‍ക്ക് തീവെച്ചു.അന്നത്തെ പത്രങ്ങള്‍ പറയുന്ന കണക്കനുസരിച്ച് പോലും 300 കുടിലുകള്‍ കത്തിനശിച്ചു. അതോടെ പുലയര്‍ ചിന്നിച്ചിതറി സര്‍ക്കാരും നിയമപാലകരും ജന്മിപക്ഷത്ത് നിലയുറപ്പിച്ചു.ഒാടി രക്ഷപ്പെട്ട പുലയരില്‍ ചിലര്‍ അയ്യങ്കാളിയെ തേടിയെത്തി അയ്യന്‍കാളി പെട്ടെന്നു തന്നെ പെരിനാട് എത്തി ആവാസമേഖലകളില്‍ നിന്ന് പുറത്താക്കപ്പെട്ട പുലയര്‍ക്ക് മിഷന്സകൂള്‍ അഭയാര്‍ത്ഥിക്യാമ്പ് ആരംഭിച്ചു അവര്‍ക്ക് വസ്ത്രവും ആഹാരവും നല്‍കുന്നതിനുള്ള ഉത്തരവാദിത്വവും ഏറ്റടുത്തു
കൊല്ലത്ത് പുലയരുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് ചിന്നിപ്പോയ സംഘശക്തി വീണ്ടെടുക്കാന്‍ അയ്യന്‍കാളി ശ്രമിച്ചു.കൊല്ലത്ത് റയില്‍വേസ്റ്റേഷനു സമീപമുള്ള സര്‍ക്കസ്സ് നടത്തിക്കൊണ്ടിരുന്ന ഒരു കമ്പിനിയുടെ കൂടാരത്തിലാണ് യോഗം ചേര്‍ന്നത്.പുലയരുടെ തിരുവിതാംകൂറിലെ ആദ്യത്തെ യോഗമായിരുന്നു അത് (1915) ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു ,യോഗത്തിന്‍റെ അദ്ധ്യക്ഷന്‍.
പുലയസ്ത്രീകള്‍ കല്ലയും മാലയുമാണല്ലോ പണ്ടേ മുതല്‍ ധരിച്ചുവന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘത്തിന്‍റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞുവരുന്നില്ലെന്നും അവര്‍ റവുക്ക ധരിച്ച് അര്‍ദ്ധനഗ്നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവെച്ച് അങ്ങനെ ചെയ്യുന്നതിനുള്ള വിരേധം കൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്ത തെന്നും ഇപ്പോള്‍ മഹാസഭയില്‍വെച്ചു തന്നെ അക്കാര്യം നടത്തുന്നതിന് നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മി അയ്യങ്കാളി പ്രസ്താവിച്ചു. ഈ സഭയില്‍ വെച്ചുതന്നെ കല്ലയും മാലയും അറുത്തുകളയുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ്ണ സമ്മതമുണ്ടെന്ന് അദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള പ്രസ്താവിച്ചു. ഈ യോഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ പുലയ സ്ത്രീകളും ഉടനെ അവരുടെ മാല അറത്തുകളയുന്ന ജോലി ധൃതിയില്‍ നടത്തി.
കല്ലമാല സമരമെന്നത് വെറും സമരമായിരുന്നില്ല. സ്വാതന്ത്ര്യ ത്തിനു ദാഹിച്ച ഒരു ജനതയുടെ ക്രോധത്തില്‍ നിന്നും ചിതറിവീണ തീപ്പൊരികളായിരുന്നു. സവര്‍ണമൂല്യങ്ങളുടെ കൊളോണി വല്‍ക്കരണത്തോടും സ്ത്രീശരീരത്തിന്റെ കൊളോണിവല്‍ക്കരണത്തോടും എതിരായ സാധുജനങ്ങളുടെ ശക്തമായ ചെറുത്തുനില്പായിരുന്നു പെരിനാട് കലാപം. മഹാത്മാവിന്റെ ഇടപെടലിനെക്കാള്‍ ആ പ്രദേശത്തുള്ളവരുടെ ഇടപെടലായിരുന്നു ആ കലാപത്തില്‍ അന്തര്‍ലീനമായിരുന്നത്
പെരിനാട് കലാപത്തിലൂടെ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ-സാംസ്‌കാരിക വിപ്ലവമായിരുന്നു പെരിനാട്ടില്‍ സംഭവിച്ചത്. ഇത് തുടര്‍ന്ന് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ട ആര്‍ജ്ജവവും ധ്രുവീകരണവും ആധുനിക കീഴാള ജനങ്ങള്‍ക്കുണ്ടാകണം. അതാണ് കൊല്ലം പെരിനാട് കലാപം നല്‍കുന്ന പാഠം.
നയലപം 2008 മാര്‍ച്ച്
No comments:
Post a Comment