Search This Blog

Sunday, July 23, 2017

നവോത്ഥാനത്തെ ശക്തീപ്പെടുത്തുക നാടിനെ ചേര്‍ത്തുവെയ്ക്കുക

അക്ഷര സ്വാതന്ത്രത്തിന് വേണ്ടി ലോകചരിത്രത്തില്‍ ആദ്യമായി വിപ്ലവ സമരം സൃഷ്ടിച്ച മഹാന്‍ .....മഹാത്മാ അയ്യന്‍കാളി  കുടിപ്പള്ളികുടം  സ്ഥാപിച്ച് കൊണ്ട്  തന്‍റെ സമുദായത്തില്‍ നിന്ന് 10 ബി എക്കാരെ കണ്ട് മരിക്കണം എന്ന്
കുടിപ്പള്ളിക്കുടത്തെ  വിപുലീകരിക്കുന്നതിന്  കാലങ്ങള്  വേണ്ടി വന്നു ..... പകരക്കാരന് ഇല്ലാത്ത  അമരക്കാരന്  പുന്നല  ശ്രീകുമാര്‍ അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍  ശൂന്യതയില്‍  നിന്ന്  അറിവ്  നിഷേധിക്കപ്പെട്ട  ജനതയുടെ  ഉടമസ്ഥതയില്‍   ആദ്യമായി  ഒരു  വിദ്യാഭ്യാസ സ്ഥാപനം...... ജാതിക്കും  മതത്തിനും വര്‍ണ്ണത്തിനും  വര്‍ഗത്തിനും   അതീതമായി  അറിവും തൊഴിലും പ്രധാനം ചെയ്യുന്ന  നവോത്ഥാന ചരിത്രത്തിലെ താത്വിക  മുദ്ര അയ്യന്‍കാളി  മെമ്മോറിയല്‍  ആര്‍ട്ട്സ് ആന്‍റ്  സയന്‍സ്  കോളേജ്   ഈ ചരിത്ര സ്മാരകത്തിന്‍റെ  പൂര്‍ത്തികരണത്തിന്  വേണ്ടിയാണ്

സര്‍വ്വ ദേശീയ തൊഴിലാളി ദിനമായ  2016  മെയ്യ്  1ന്     പടയണിയുടെ നാട്   ഇരവിപേരൂര്‍ ഓതറ  ഗ്രാമത്തില്‍  നിന്ന് " നവോത്ഥാനത്തെ  ശക്തിപ്പെടുത്തുക  നാടിനെ  ചേർത്തുവെയ്ക്കുക  "  എന്ന സന്ദേശം പങ്കുവെച്ച്കൊണ്ട്  ആരംഭിച്ച  സംഘടന  ശാക്തീകരണവും  ഫണ്ട്  സമര്‍പ്പണവും
353 ദിവസം നീണ്ടുനിന്ന  സംസ്ഥാന  പരിപാടി കെപിഎംഎസിന്‍റെ സംഘടന ചരിത്രത്തില്‍   തങ്കലിപിയില്‍ കാലം എഴുതിചേര്‍ക്കും.......
രാഷ്ട്രീയ  സാമൂഹിക സംസ്കാരിക പ്രമുഖർ  പങ്കെടുത്ത് ആയിരക്കണക്കിന്  കുടുംബസംഗമങ്ങള്‍
ചരിത്ര സ്മാരകത്തിന്‍റെ പൂര്‍ത്തികരണത്തിന്  വേണ്ടി രാത്രികളെ  പകല്‍   ആക്കിയ ദിനങ്ങളില്‍ കാടും  കായലും  പിന്നിട്ട  യാത്രയില്‍ അരുമകളെ  പോലെ വളര്‍ത്തിയ ആട്മാടുകള്‍ , സ്വര്‍ണ്ണ മോതിരങ്ങൾ ,വിലമതിക്കാൻ കഴിയാത്ത   ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെയാണ്  കടന്ന് പോയത്.
ശ്രീനാരായണ ഗുരു,ചട്ടമ്പിസ്വാമി,മഹാത്മാ  അയ്യന്‍കാളി,സഹോദരന്‍  അയ്യപ്പന്‍  തുടങ്ങിയ  നവോത്ഥാന  നക്ഷത്രങ്ങളുടെ ജയന്തി  ആഘോഷങ്ങളും ജാതിവിവേചനത്തിന്  എതിരെ  പൊരുതി ജ്വലിക്കുന്ന  നക്ഷത്രമായിനില്‍ക്കുന്ന  രോഹിത്ത്  വെമുലയുടെ  ഓര്മകളിലൂടെയുമാണ്   ജനുവരി 17-ാം തീയതി  വെമുലദിനമായി ആചരിച്ചാണ്  ആ ദിവസത്തെ  കുടുംബസംഗമങ്ങള്‍ നടന്നത്...
വിലയ്ക്കപ്പെട്ട  വഴികളിലൂടെ വില്ലുവണ്ടിയില്‍ സഞ്ചരിച്ച്    പൊതുഇടങ്ങള്‍  കേരളത്തിന്  സംഭാവന ചെയ്ത  മഹാത്മാ അയ്യന്‍കാളിയുടെ മണ്ണില്‍     ചരിത്ര ദൗത്യം  അവസാനിച്ച  യാത്ര സംസ്കാരിക  കേരളത്തിന്‍റെ  ചരിത്രത്തില്‍ സുവര്‍ണ്ണലിപിയാല്‍ കുറിച്ചിട്ടു.........







































No comments: