Search This Blog

Tuesday, August 29, 2017

കെപിഎംഎസ് ഇടതുസംഘടനകളോട് കൂടുതൽ അടുക്കുന്നു

തൃശ്ശൂര്‍ • കോൺഗ്രസ് ബന്ധം നിലനിർത്തിതന്നെ സി പി എം അടക്കമുള്ള ഇടതുസംഘടനകളോട് കെപിഎം എസ് കൂടുതൽ അടുപ്പത്തിലേക്ക്. ബി ജെ പി ക്കെതിരെ ശക്തമായ നിലപാടുള്ള പ്രസ്ഥാനങ്ങൾ എന്ന നിലയിലാണ് ഇടതുപാർട്ടകളോടുള്ള ഈ നയം. തൃശൂരിൽ ചൊവ്വാഴ്ച അവസാനിക്കുന്ന സംസ്ഥാന സമ്മേളനം ഇത്തരമൊരു നയം പ്രഖ്യാപിക്കും. ഇപ്പോൾ രക്ഷാധികാരി സ്ഥാനത്തുള്ള പുന്നലശ്രീകുമാർ ജനറൽ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്താനാണ് സാധ്യത. സി പി എമ്മിന്റെയോ, സി പി ഐ യുടെയോ ഭാഗമാകാനോ അവർക്ക് അടിപ്പെട്ട് നിൽക്കാനോ സംഘടന തയ്യാറല്ല. ആരുടെ കൂടെച്ചെന്നാലും അവർ അടിമ എന്ന സി പി എം സമീപനത്തിനോട് യോജിക്കാനാവില്ലന്നാണ് കെപിഎം എസിന്റെ അഭിപ്രായം. പക്ഷേ ബിജെപി യുടെ നയങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ്സും ഇടതു സംഘടനകളും ശക്തിപ്പെടണം എന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ സിപിഎം സമീപനമാണ് കൂടുതൽ മെച്ചം. ദേശിയ തലത്തിൽ ഈ നിലപാടിന് കോൺഗ്രസ്സും കരുത്താർജ്ജിക്കണം.എന്നാൽ പാർട്ടികളോടുള്ള ഈ അടുപ്പം ആരുടെയെങ്കിലും പോഷക സംഘടന ആകാനല്ല. പണ്ടൊക്കെ ഇടതു പ്രസ്ഥാനങ്ങൾക്ക് വിധേയപ്പെട്ടാണ് നിന്നിരുന്നതെങ്കിൽ ഇനി അങ്ങനെയാകില്ല. സ്വതന്ത്ര ശക്തിയായി തുടരും ജില്ലാസമ്മേളനങ്ങളിൽ ഉയർന്ന ഇത്തരം ആശയങ്ങളുടെ തുടർച്ചയാണ് തൃശൂരിലെ സംസ്ഥാന സമ്മേളനത്തിലും ഉണ്ടാകുന്നത്. സിപിഎമ്മിനോട് അടുപ്പമായെങ്കിലും കോൺഗ്രസ് ചെയ്ത മറക്കാനാവില്ലെന്ന് നേതാക്കൾ പറയുന്നു. സഭയ്ക്ക് പിറവന്തൂരിൽ എയ്ഡഡ്ഡ് കോളേജ് അനുവദിച്ചതടക്കം ഉമ്മൻചാണ്ടി സർക്കാർ നൽകിയ സഹായത്തെ നന്ദിയോടെ സഭ ഓർക്കുന്നതായി പ്രവർത്തന റിപ്പോർട്ടിലുണ്ട്. എന്നാൽ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടുന്ന അനുഭാവം സംഘടന ഉയർത്തുന്ന ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടുന്നതിൽ ഉപകാര പെടുമെന്നാണ് വിശ്വാസം. ഏഴു വർഷമായി രക്ഷാധികാരിയായി സംഘടനയെ നയിക്കുകയാണ് പുന്നലശ്രീകുമാർ. അദ്ദേഹം ജനറൽ സെക്രട്ടറി ആയാൽ മറ്റ് ഭാരവാഹികൾക്കും മാറ്റമുണ്ടാകും.

No comments: