Search This Blog

Wednesday, December 30, 2015

കെ‬ പി വള്ളോന്


പഴയ കൊച്ചി രാജ്യത്ത്, കൊച്ചി കായലിന്
സമീപമുള്ള മുളവക്കാട് ദ്വീപില് കോലങ്ങാട്ട്
വീട്ടില് പിഴങ്ങന്റെയും മാലയുടേയും ഏക
സന്താനമായി ജനിച്ചു. പറയത്തക്ക
ഔപചാരിക വിദ്യാഭ്യാസമൊന്നും
നേടാതിരുന്ന വള്ളോന് സ്വപ്രയത്നത്താല്
ലോകപരിചയം നേടി. ഒരു മേസന്
പണിക്കാരനായി ജീവിതം ആരംഭിച്ച
അദ്ദേഹം 1917 ല് എളങ്കുന്നപുഴ കോനാരി
തറയിലെ താര എന്ന ബാലികയെ വിവാഹം
കഴിച്ചു. തൊഴിലിനോടൊപ്പം തന്റെ
സമുദായം അനുഭവിച്ചു കൊണ്ടിരുന്ന
സാമൂഹ്യപീഡനങ്ങളില് മനം നൊന്ത വള്ളോന്
സമുദായിക രംഗത്തേക്കും തന്റെ കഴിവുകള്
പ്രയോഗിക്കാന് തുടങ്ങി. സ്വന്തം
സമുദായത്തില് നിലനിക്കുന്ന
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
ആദ്യമായി എതിര്ത്തു. ആദ്യമായി അതിനായി
സ്വന്തം തറവാട്ടില് പൂര്വ്വീകര്
പാരമ്പര്യമായി വച്ച് ആരാധന
നടത്തിയപോന്ന കല്ലും കരിങ്കുറ്റിയും
പിഴുതെറിഞ്ഞു. അങ്ങനെ തന്റെ
സമുദായത്തിലെയും വീട്ടിലെയും ആരാധനാ
കേന്ദ്രങ്ങള് നശിപ്പിച്ചുകൊണ്ട് സമുദായത്തെ
വരഞ്ഞുമുറുക്കിയ
അന്ധവിശ്വാസങ്ങള്ക്കെതിരെ
പ്രതികരിക്കാന് തയ്യാറായി. 1924 ഓടുകൂടി
വള്ളോന് സമുദായ നേത്വത്വത്തിലേക്ക്
ഉയര്ന്നുവന്നു. ആ വര്ഷം എറണാകുളം
മഹാരാജാസ് കോളേജില് വച്ച് കൂടിയ കൊച്ചി
പുലയ മഹാസഭയും വാര്ഷീകത്തോടെ
കൊച്ചിയുടെ നേതാവായി കൊണ്ട് ആ
സമ്മേളനത്തോടെ സമുദായ നേതാവെന്ന
അംഗീകാരവും നേടി.
കൊച്ചി പുലയ മഹാസഭയുടെ ജോയിന്റ്
സെക്രട്ടറിയായി പ്രസ്തുത സമ്മേളനം
എം.എല്.സിയെ തെരഞ്ഞെടുത്തിരുന്നു.
കൊച്ചി ലെജിസ്ളേറ്റീവ് കൗണ്സിലിലേക്ക്
അംഗങ്ങളെ തെരഞ്ഞെടുക്കണമെങ്കില്
ബിരുദമോ, കരംതിരിവോ ആവശ്യമായിരുന്നു.
എങ്കില് മാത്രമെ എന്തിനെ
പ്രതിനിധീകരിച്ചാണെങ്കിലും അംഗമാകാന്
കഴിയുമായിരുന്നുള്ളു. അത്തരം ഒരാളെ ലഭിക്കുക
വളരെ അപൂര്വ്വമായിരുന്നുള്ളു. തിരുവിതാംകൂര്
പ്രജാസഭയില് പുലയരെ പ്രതിനിധീകരിച്ച്
ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയെ
നിയമിച്ചത് പോലെ കൊച്ചിയില് പണ്ഡിറ്റ്
കെ.പി. കറുപ്പനെയാണ് പുലയരുടെ
പ്രതിനിധിയായി നോമിനേറ്റ് ചെയ്തിരുന്നത്.
മാസ്റ്റര് തനിക്ക് ലഭിച്ച സ്ഥാനം കൊണ്ട്
പുലയരുടെ ഉന്നതിക്കായി വലിയ
സേവനങ്ങളാണ് ചെയ്തത്. 1915 ല്
ലെജിസ്ളേറ്റീവ് കൗണ്സില് അംഗമായി
തെരഞ്ഞെടുത്ത മാസ്റ്ററുടെ കാലാവധി
കഴിഞ്ഞു വീണ്ടും നോമിനേറ്റ് ചെയ്യാന്
തീരുമാനങ്ങളുണ്ടായപ്പോള് മാസ്റ്റര് തന്നെ
പുതിയ നിര്ദ്ദേശവുമായി മുന്നോട്ടുവന്നു. ഇനി
കൊച്ചിയിലെ അവശ സമുദായത്തെ
പ്രതിനിധീകരിക്കാന് ആ സമുദായത്തിലെ
തന്നെ ആളുണ്ടെന്നും അതിനായി തിരുകൊച്ചി
പുലയര് മഹാസഭയുടെ നേതാവായ
പി.സി.ചാഞ്ചനെ നോമിനേറ്റ് ചെയ്യണമെന്ന്
ആവശ്യപ്പെടുകയുണ്ടായി. 1926 ല് കാലാവധി
പൂര്ത്തിയാക്കിയ ചാഞ്ചന് ശേഷം 1931
ആഗസ്റ്റില് ശ്രീ.വള്ളോനെ ലെജിസ്ളേറ്റീവ്
അംഗമായി നോമിനേറ്റ് ചെയ്തു. തുടര്ന്ന്
മൂന്നുവര്ഷം വള്ളോന് തന്റെ വര്ഗ്ഗത്തിന്റെ
താത്പര്യങ്ങള് സംരക്ഷിക്കുന്നതിന്
അപാരമായ പ്രവര്ത്തനങ്ങള് നടത്തി.
തുടര്ന്നുള്ള വര്ഷത്തേക്കും വള്ളോനെ
തെരഞ്ഞെടുത്തെങ്കിലും 1940 നവംബര് വരെ
സഭയില് ഹാജരായിട്ടില്ലെന്ന് സഭ രേഖകള്
ഉദ്ധരിച്ചുകൊണ്ട് ചെറായി രാമദാസ്
രേഖപ്പെടുത്തുന്നു. ശ്രീ.വള്ളോന്റെ
സഭാപ്രവര്ത്തനങ്ങള് മുഴുവനും സമുദായത്തിനും
സംഘടനക്കും വേണ്ടി വിനിയോഗിച്ചു.
കൊച്ചിയില് നിന്നും 'ഹരിജന്' എന്ന ഒരു
പത്രവും ആരംഭിച്ചുകൊണ്ട് സമുദായത്തിലും
സംഘടനയിലും ആശയപ്രചരണത്തിനുള്ള
ഉപാധികള് കണ്ടെത്തി. വള്ളോന്റെ
സഹകരണത്താല് എത്രയോ പുലയ
വിദ്യാര്ത്ഥികളെ എറണാകുളത്ത് ഹരിജന്
വിദ്യാര്ത്ഥി ഹോസ്റ്റല് സ്ഥാപിച്ചുകൊണ്ട്
അവരെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനുള്ള
സാഹചര്യങ്ങള് എം.എല്.സി ഉണ്ടാക്കി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ പട്ടിക
വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിയും കേരള
പുലയര് മഹാസഭയുടെ സ്ഥാപകന്മാരില്
ഒരാളുമായ പി.കെ.ചാത്തന് മാസ്റ്ററെ
സാമുദായിക രാഷ്ട്രീയ മണ്ഡലത്തില് വളര്ത്തി
വലുതാക്കിയതില് കെ.പി.വള്ളോന്
നിര്ണ്ണായക പങ്കുണ്ട്.



‎കൃഷ്ണാതി‬ ആശാന്‍

എറണാകുളം പട്ടണത്തിന്റെ വടക്ക്
കായലിനാല് ചുറ്റപ്പെട്ടു കിടക്കുന്ന മുളവ്കാട്
എന്ന തുരുത്തില് കല്ലച്ചാംമുറി ചാത്തന്റെയും
കാളിയുടേയും മകനായി 1877 ഓഗസ്റ്റ് 6 ന്
ഇവരുടെ ആറാമത്തെ മകനായി കൃഷ്ണാതി
ആശാന് ജനിച്ചു. പഴയ കുന്നത്തുനാട്ടിലെ
ഐക്കര യജമാന് എന്നറിയപ്പെടുന്ന ചെറുമ
രാജാവിന്റെ പിന്തലമുറക്കാരാണ് കല്ലച്ചം
മുറിക്കാര് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ആ കുടുംബത്തിലെ കാരണവന്മാര്ക്ക് കൊച്ചി
രാജിവ് 'ഐക്കരകുറുപ്പ്' എന്ന സ്ഥാനപേര്
നല്കി ആദരിച്ചിരുന്നു. സാമന്യം സമ്പത്തും
ആള്ശേഷിയുമൊക്കെയുണ്ടായിരുന്നു ആ
കുടുംബത്തിന്.
പുലയരടക്കമുള്ളഅയിത്തജാതികാര്ക്ക്
വിദ്യാഭ്യാസം നിഷേധിച്ചിരുന്നതിനാല്
കൃഷ്ണാതിയ്ക്കും സ്കൂളില് ചേര്ന്ന്
വിദ്യാഭ്യാസം നടത്തുന്നതിന് കഴിഞ്ഞില്ല.
എങ്കിലും അദ്ദേഹം രഹസ്യമായി
സംസ്കൃതവും, സാഹിത്യവും പഠിച്ചു. അന്നത്തെ
കാലത്ത് സങ്കല്പിക്കാന് പോലും
കഴിയാതിരുന്ന കൃത്യങ്ങളായിരുന്നു അത്. തന്റെ
സമൂഹത്തെ വിമോചിപ്പിച്ച് പൗരാവകാശങ്ങള്
നേടിയെടുക്കുന്നതിനുള്ള ഏകഉപാധി
സംഘടനയാണെന്ന് ബോദ്ധ്യപ്പെട്ട കൃഷ്ണാതി
കൊച്ചിയിലെ പുലയരെ സംഘടിപ്പിച്ച് 1913
മെയ് 25ന് എറണാകുളം സെന്റ് ആല്ബര്ട്ട്
ഹൈസ്ക്കൂളില് വച്ച് പുലയരുടെ ഒരു യോഗം
വിളിച്ചുകൂട്ടി. പുലയര് മഹാസഭ
രൂപീകരണത്തിന് കെ.പി.കുറുപ്പനും, ടി.കെ.
കൃഷ്ണമേനോനും ഒട്ടേറെ സഹായങ്ങള് ചെയ്തു.
അന്ന് കരയില് പുലയര്ക്ക് സമ്മേളിക്കാന്
അവകാശമില്ലാതിരുന്നതിനാല്
ബോള്ഗാട്ടിയിലെ കടല്പ്പരപ്പില് നാടന്
വള്ളങ്ങള് കൂട്ടിക്കെട്ടിയാണ് യോഗം
ചേര്ന്നത്. എന്റെ ഭൂമിയില് തൊട്ടുകൂടാത്തവര്
യോഗം ചേരാന് പാടില്ലെന്ന് കൊച്ചിരാജാവ്
വിലക്കിയിരുന്നു. ഒട്ടേറെ ധീവര
സമുദായങ്ങളുടെ പിന്തുണയും കൃഷ്ണാതി ആശാന്
സമ്പാദിച്ചിരുന്നു. ഒരിക്കല് എറണാകുളത്ത്
വച്ച് ഒരു കാര്ഷിക വ്യവസായിക പ്രദര്ശനം
സംഘടിപ്പിച്ചപ്പോള് ഭക്ഷ്യധാന്യങ്ങള്
ഉത്പാദിപ്പിക്കുന്ന പുലയരെ അങ്ങോട്ട്
പ്രവേശിപ്പിച്ചില്ല. കൃഷ്ണാതി ആശാന്
കൊച്ചി രാജാവിന് നിവേദനം നല്കിയത്
വഴിയാണ് അന്നുവരെ എറണാകുളത്തേക്ക്
പ്രവേശനം ഇല്ലാതിരുന്ന പുലയര്ക്ക്
പ്രവേശനം ലഭിച്ചത്. പുലയര് മഹാസഭയുടെ
കല്ലച്ചാമ്മുറി വീടും നല്ലച്ചാന് മുറിയെന്ന
വീടും ഒട്ടേറെ ബന്ധപ്പെട്ടിരിക്കുന്നു.
കൊച്ചി രാജാവ് കല്പിച്ചു കൊടുത്ത ഐക്കര
യജമാന് എറണാകുളം തൊട്ട് ആലുവ വരെയും
പറവൂരും ഉള്പ്പെടുന്നു. ഏഴുകരകളും
അവയില്പ്പെടുന്ന കുടുംബങ്ങളുടെ മീതെയും
അധികാരം ഉണ്ടായിരുന്ന വില്ലിംങ്ങ്ടണ് ദ്വീപ്
കൃഷ്ണാതി ആശാനും കരാറു പണിക്കാരനായ
അദ്ദേഹം ഇതുപോലെ ഒട്ടേറെ നിര്മ്മാണ
പ്രവര്ത്തനങ്ങള് അക്കാലത്ത് ഏറ്റെടുത്ത്
നടത്തിയിരുന്നു. അവസാനം മനുഷ്യസ്നേഹം
തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒന്നാണ് ഹിന്ദുമതം
എന്ന് പ്രഖ്യാപിച്ചുകൊണ്ട് 1918 ല്
ക്രിസ്തുമതത്തില് ചേര്ന്ന് സി.കെ.ജോണ്
എന്ന് പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായി.
ഈ കാലത്ത് ക്രിസ്ത്യന് മിഷനറിമാരുടെ
പ്രലോഭനങ്ങളിലും, മതപ്രചാരത്തിലും
അകപ്പെട്ട് പുലയര് കൂട്ടത്തോടെ
ക്രിസ്തുമതത്തില് ചേര്ന്നു കൊണ്ടിരുന്ന
കാലമായിരുന്നു. പക്ഷെ അവിടെയും
നിരാശയായിരുന്നു ഫലം. ജാതി ഉപജാതി
ചിന്തകള് ക്രിസ്തുമതത്തിലും രൂക്ഷമായിരുന്നു.
കൃഷ്ണാതിയുടെ സഹോദരന്മാരായ
കെ.കെ.ഫ്രാന്സിസ്, കെ.കെ.മേരി ഇവരെല്ലാം
ക്രിസ്തുമതലംഭികളായി.
മുളവുകാട്ടിലെ സെന്റ്ജോണ്സ്
എന്നറിയപ്പെടുന്ന പള്ളി കൃഷ്ണാതി സംഭാവന
നല്കിയ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ
പള്ളി ഇന്ന് സി.എസ്.ഐ സഭയ്ക്ക് കീഴിലും
അതിപ്പോഴും പുലയപള്ളിയായി തന്നെ
നിലനില്ക്കുകയും ചെയ്യുന്നു. കൃഷ്ണാതിയുടെ
മകനായ അന്തരിച്ച സാമുവലിന്റെ
പ്രസ്താവനയനുസരിച്ച് അതിന്റെ
ഉടമാവകാശത്തിന്റെ രേഖകളും
മാറ്റപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഒട്ടേറെ
പുലയപള്ളികള് കേരളത്തിലുണ്ട്. കൃഷ്ണാതിയുടെ
മതംമാറ്റം കൊച്ചി പുലയര് മഹാസഭയ്ക്കും
പുലയര്ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
1877 ല് ജനിച്ച അദ്ദേഹം 1937 ല്
അന്തരിച്ചു.



‎പി‬.സി.ചാഞ്ചന്

എറണാകുളം പട്ടണത്തിന്റെ വടക്ക് ഭാഗത്ത്
മുളവ്കാട് തുരുത്തില് പെരുമ്പിള്ളി വീട്ടില്
ചാത്തന്റെ മകനായി ജനിച്ച ചാഞ്ചന്
ലോകചരിത്രത്തില് തന്നെ
സമാനതകളില്ലാത്തവിധം കരയില്
സമ്മേളിക്കാന് സാമൂഹ്യ വ്യവസ്ഥിതി
അനുവദിക്കാതിരുന്ന ഒരു ജനതയുടെ സംഘടനാ
സമ്മേളനം കായലില് വള്ളങ്ങല് കൂട്ടിക്കെട്ടി
അതിന് മുകളില് പ്ലാറ്റ്ഫോമുണ്ടാക്കി നടത്തി
ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. 100
വര്ഷങ്ങള്ക്ക് മുമ്പ് കൊച്ചി കായലില് സമസ്ത
കൊച്ചി പുലയര് മഹാസഭയുടെ അന്നത്തെ
രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ട്
നടത്തിയ ചാഞ്ചന്റെ സംഘടനാപാടവം ഈ
ഒറ്റ സംഭവം കൊണ്ട് ഇന്നത്തെ തലമുറയ്ക്ക്
വിശ്വസിക്കാന് പറ്റാത്തവിധം
അത്ഭുതമായിരിക്കുന്നു. കായലാല്
ചുറ്റപ്പെട്ടുകിടക്കുന്ന ഒരു തുരുത്തായ
മുളവുകാട്ടില് കടല്ഭിത്തി കരിങ്കല്ലുകൊണ്ട്
കെട്ടുന്നതിനായി അന്യ നാടുകളില് നിന്നും
വന്ന് ജോലി ചെയ്തുകൊണ്ടിരുന്ന പുലയരാണ്
അവിടെ പിന്നീട് സ്ഥിരതാമസമാക്കിയത്.
തുരുത്ത് മുഴുവന് കൃഷിയിട മായിരുന്നു. ചാഞ്ചനും
100 പറയ്ക്ക് നിലം സ്വന്തമാക്കിയിരുന്നു.
സമീപത്തുള്ള പുലയരെല്ലാം രാത്രികാലങ്ങളില്
ഒത്തുകൂടിയിരുന്നത് ചാഞ്ചന്റെ നെടിയ പന്തല്
പോലുള്ള വീട്ടിലായിരുന്നു. എങ്ങനെയോ 4 ാം
ക്ലാസ്സ് വരെ വിദ്യാഭ്യാസം നേടിയഅദ്ദേഹം
തുരുത്തിലും സമീപപ്രദേശങ്ങളിലും സവര്ണ്ണ
ജന്മിമാരും സര്ക്കാരും പുലയരായ ജനങ്ങളോടു
കാണിക്കുന്ന ക്രൂരതയില് മനംനൊന്ത് അവരെ
സംഘടിപ്പിക്കുന്നതിനും മൗലികാവകാശങ്ങള്
നേടിയെടുക്കുന്നതിനുമായി നിരന്തരം പോരാടി.
അക്കാലത്ത് പുലയര്ക്ക് അധികാരസ്ഥാനങ്ങളി
ലൊന്നും പ്രവേശനം ഉണ്ടായിരുന്നില്ല.
അങ്ങനെ വന്നപ്പോള് ചാഞ്ചന്റെ
ഉത്സാഹത്താല് പുലയരുടേതായ ഒരു സംഘടന
സ്ഥാപിച്ചു. മുളവുകാട് പുലയസമാജം എന്ന
പേരില് ആരംഭിച്ച പ്രസ്തുത സംഘടനാ
തിരുകൊച്ചി പുലയര് മഹാസഭയുടെ ആദ്യകാല
രൂപമായിരുന്നു.


കൊച്ചി നിയമസഭയില് പുലയരെ
പ്രതിനിധീകരിച്ചുകൊണ്ടിരുന്നത്
കെ.പി.കുറുപ്പന് മാസ്റ്ററാണല്ലോ.
തുടര്ച്ചയായി മാസ്റ്ററെതന്നെ നോമിനേറ്റ്
ചെയ്തപ്പോള് മാസ്റ്റര്തന്നെ
ആവശ്യപ്പെടുകയായിരുന്നു പുലയരെ
പ്രതിനിധീകരിക്കാന് കഴിവും പ്രാപ്തിയും
സംഘടനാമികവുമുള്ള ഒരു നേതാവുണ്ടെന്നും അത്
തിരുകൊച്ചി പുലയര് മഹാസഭയുടെ നേതാവ്
പി.സി.ചാഞ്ചനാണെന്നും അദ്ദേഹത്തെ
ലെജിസ്ളേറ്റീവ് കൗണ്സിലിലേക്ക് നോമിനേറ്റ്
ചെയ്യണമെന്നും. അതുപ്രകാരമാണ് 1926 ല്
എം.എല്.സി. ആയി ചാഞ്ചനെ നോമിനേറ്റ്
ചെയ്തത്. ആ പദവി 1928 വരെ തുടര്ന്നു.
പിന്നീട് ചാഞ്ചന്റെ നിര്ദ്ദേശപ്രകാരമാണ്
കെ.പി.വള്ളോനെ എം.എല്. സിയായി
നോമിനേറ്റ് ചെയ്തത്. വള്ളോനെ തുടര്ന്ന്
കൃഷ്ണന് എം.എല്.സി, കണ്ണന് എം.എല്.സി
എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണന് എം.എല്.സിയുടെ ഭാര്യ
അമ്മിണിയാണ് കേരളത്തില് പുലയരിലെ
ആദ്യഹൈസ്ക്കൂള് അദ്ധ്യാപിക. കണ്ണന്
എം.എല്.സി സ്വാതന്ത്ര്യ സമരസേനാനിയും
വാഗണ് ട്രാജഡിയില്പ്പെടുകയും ചെയ്ത
വ്യക്തിയാണ്.
ചാഞ്ചന് രണ്ട് ആണ്മക്കളാണ്
ഉണ്ടായിരുന്നത്. അവിവാഹിതനായ
കൊച്ചുകൃഷ്ണനും, സുകുമാരനും. സുകുമാരന്റെ
മക്കളാണ് ചാഞ്ചന് താമസിച്ചുകൊണ്ടിരുന്ന
വീട്ടില് ഇപ്പോന് താമസിച്ചുപോരുന്നത്.
ഇളയമകന് ദേവദാസ്, ചാഞ്ചന്റെ ഭാര്യ
കാളിയും നല്ലൊരു സമുദായ സ്നേഹിയും
സ്വന്തം വീട്ടില് ആ പ്രദേശത്തെ
പുലയരായവര്ക്കൊക്കെ ഭക്ഷണം ഉണ്ടാക്കി
കൊടുക്കുകയും ചെയ്തുപോന്നിരുന്ന അമ്മ.
കൊച്ചി രാജാവിന്റെ അടുക്കല് ചാഞ്ചന്
നല്കിയ നിവേദനത്തിന്റെ ഫലമായി
അക്കാലങ്ങളില് ക്ഷേത്രപ്രവേശനം
ഇല്ലാതിരുന്ന പുലയര്ക്ക് മുളവ്കാട്
പുലയസമാജത്തിന്റെ പേരില് ആരാധന
നടത്തുന്നതിനായി ഒരു സുബ്രഹ്മണ്യക്ഷേത്രം
നിര്മ്മിക്കാന് അനുവാദം നല്കുകയും അവിടെ
ആദ്യം ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയാണ്
ആരാധന നടത്തിപോന്നിരുത്. പിന്നീട് ശൂലം
ആണ് പ്രതിഷ്ഠിച്ചത്. ഇന്ന്
സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം
നിര്മ്മിച്ച് പുന:പ്രതിഷ്ഠ നടത്തി പുലയര്
ആരാധന നടത്തി പോരുന്നു. അന്ന്
സമീപത്തുണ്ടായിരുന്ന കൊച്ചിന് ദേവസ്വം
ബോര്ഡി ന്റെ കീഴിലുള്ള കേരളേശ്വരം
ക്ഷേത്രത്തില് പുലയര്ക്ക് പ്രവേശനം
ഇല്ലാതിരുന്നതുകൊണ്ടാണ് ചാഞ്ചന്റെയും
മറ്റും ശ്രമഫലമായി കൊച്ചിരാജാവ്
ഇങ്ങനെയൊരു അവകാശം സ്ഥാപിച്ചു
കൊടുത്തത്. ദിവസവും ക്ഷേത്രത്തില് വിളക്ക്
വച്ചുകൊണ്ടിരുന്നത് ചാഞ്ചനാണ്.
ഇന്നിപ്പോള് സി.കെ.കുഞ്ഞപ്പന്
പ്രസിഡന്റും കെ.കെ.രാജന് സെക്രട്ടറിയു മായ
മുളവുകാട് പുലയസമാജമാണ് ക്ഷേത്രം
നടത്തിപ്പും ആ പ്രദേശത്തെ
പുലയരുടെക്ഷേമപ്രവര്ത്തനങ്ങളില് ഇടപെട്ട്
പ്രവര്ത്തിച്ചു പോരുന്നതും. കടുത്ത പ്രമേഹം
ബാധിച്ച് മരിച്ച ചാഞ്ചന്റെ സേവനങ്ങള്
പൂര്ണ്ണമായി ലഭ്യമാക്കുന്നതിന് യാതൊരു
സാഹചര്യവും നമുക്ക് ഇല്ലാതെ
പോയിരിക്കുന്നു.


കെ സി വടുതല

യഥാര്ത്ഥ പേര് ടി.കെ.ചാത്തന്. 1921
ഡിസംബര് 23 ന് എറണാകുളത്ത് വടുതലയില്
കൊച്ചുകായ പറമ്പില് തൈപ്പികണ്ടന്റെയും
പനക്കാപ്പാടത്ത് കുറുമ്പയുടേയും മകനായി
ചാത്തന് ജനിച്ചു. കൊച്ചി
പ്രജാമണ്ഡലത്തില് അംഗമായിരുന്നു.
സമുദായിക പരിഷ്ക്കരണ പരിപാടികളില്
സജീവമായി പങ്കെടുത്തു. ചിങ്കാഗോ
ട്രൈബ്യൂണല്, ഹിന്ദുസ്ഥാന് ടൈംസ്, മാതൃഭൂമി
എന്നീ പത്രങ്ങളുടെ ആഭിമുഖ്യത്തില് 1950 ല്
നടത്തിയ ലോക ചെറുകഥാ മത്സരത്തില്
മലയാളത്തില് നിന്ന് സമ്മാനാര്ഹമായ
രചനകളിലൊന്ന് ചാത്തന് വടുതലയുടെ
'രാജതലമുറ'യ്ക്കാണ് ല ഭിച്ചത്.
പബ്ലിക് റിലേഷന് ആഫീസറും ലളിതകലാ
അക്കാദമി സെക്രട്ടറിയായും പ്രവര്ത്തിച്ച
വടുതല അംബേദ്ക്കര് 'ആന്ദോളജി' എന്ന
ഗ്രന്ഥം ഉള്പ്പെടെ ഒട്ടേറെ ചെറുകഥകള്
രചിച്ചിട്ടുണ്ട്. എല്ലാം പുലയര് അനുഭവിച്ച
രോദനങ്ങളുടെ കഥകളാണ്. പട്ടിജകാതി
സംവരണമില്ലാത്ത രാജസഭയിലേക്ക്
കേരളത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട
ആദ്യത്തെ പുലയന് ടി.കെ.സി.വടുതലയാണ്.
സമുദായിക സ്വത്വം ഇത്രയും ഉള്ക്കൊണ്ട
സാഹിത്യകാരന് പുലയരുടെ ഇടയില്
അപൂര്വ്വമാണുള്ളത്. പുലയരുടെ
എക്കാലത്തെയും തീരാനഷ്ടമായിരുന്നു
ടി.കെ.സിയുടെ അന്ത്യം. ചങ്കരാന്തിഅട,
അച്ചണ്ട വെന്തീങ്ങു ഇന്നാ! അങ്കാ
എറങ്ങിക്കെടേന്റെ കണ്ടങ്ങോര!, സന്താന
വാത്സല്യം, സത്യയുവത്വത്തിന് വേണ്ടി,
നേതാവിന്റെ ബ്ലീച്ച്, തുടങ്ങിയ കഥാകള്
അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രമുഖ
ചെറുകഥാകൃത്ത് സി.അയ്യപ്പന് വിവാഹം
കഴിച്ചിട്ടുള്ളത് ടി.കെ.സിയുടെ ഇളയ
മകളെയാണ്. 1988 ജൂലൈ 1 ന് അന്തരിച്ചു.




Tuesday, December 29, 2015

കുട്ടംകുളം സമരം


1947  ജൂണ്‍ 1ന് സമസ്ത കൊച്ചി പുലയമഹാസഭയുടെ  വാര്‍ഷിക സമ്മേളന ഫണ്ട് പിരിക്കുന്ന പുലയ യുവതികള്‍  ഇരിങ്ങാലക്കുട  കൂടല്‍ മാണിക്യക്ഷേത്രത്തിന് സമീപമുള്ള  കൂട്ടംകുളം  റോഡിലെത്തി പിരിവ് ആരംഭിച്ചു.ഈ  റോഡില്‍  അയിത്ത ജാതിക്കാര്‍ക്ക്  പ്രവേശം മില്ലായിരുന്നു. സവര്‍ണ ജാതിക്കോമരങ്ങള്‍ക്ക് കലികയറി. ഈ യുവതികളുടെ  നിരോധന ലംഘനമല്ല,അവരുടെ കൂസലില്ലായ്മയും വേഷവിധാനങ്ങളുമാണ്  അവരെ കുടൂതല്‍  അരിശം  കൊള്ളിച്ചത്.ഇന്നലെ വരെ  തങ്ങളുടെ ചൊല്പടിക്കും ഇംഗിതത്തിനും  വിധേയരായിരുന്ന ഈ  പെണ്‍കുട്ടികള്‍ ഇന്ന് അവകാശബോധത്തോടെ സംഘടിതരായി സംഘം  ബലം  വര്‍ദ്ധിപ്പിക്കാന്‍  ഇറങ്ങിയിരിക്കുന്നു.മുട്ടോളം  എത്തുന്ന മുണ്ടുടുത്ത്,വേണ്ടിവന്നാല്‍ ഒരു തോര്‍ത്ത് മാറത്ത് ഇട്ടിരുന്നവര്‍  ആധുനിക രീതിയില്‍ സാരികള്‍  അണിഞ്  തലയുര്‍ത്തിപ്പിടിച്ച് തങ്ങള്‍ക്കുമുന്നില്‍  കൂസലെനേ്യ എത്തിയിരിക്കുന്നു സവര്‍ണ കോമരങ്ങള്‍ കുശുകുശുത്തു.സവര്‍ണ തൊമ്മാടികള്‍  യുവതികളുടെ  മേല്‍ ചാടിവീണു അവരെ തല്ലുകയും  അസഭ്യം  വിളിക്കുകയും  ചെയ്തു ചിലര്‍ അവരുടെ മേല്‍ മുറുക്കിത്തുപ്പി.

സംഘടിതരായ  പുലയ  സമൂഹം  ഇതില്‍  ക്ഷോഭിച്ചു തുടങ്ങി .ചുറ്റുചുറുക്കുള്ള ഒരു സംഘം പുലയ യുവാക്കല്‍  പിറ്റേന്ന് സൈക്കിളില്‍  ജാഥയായി കൂട്ടംകുളം റോഡില്‍ പ്രവേശിച്ചു.സവര്‍ണഗുണ്ടുകള്‍ കരുതലോടെ നേരത്തെ തന്നെ തയ്യാറായി നിന്നുരുന്നു.സൈക്കിള്‍ ജാഥാംഗങ്ങളെ  അവര്‍ ആയുധങ്ങളുമായി നേരിട്ട് തല്ലിപ്പിരിച്ചു. 1946 മേയ് ആദ്യവാരത്തിലാണ്  ഈ  സംഭവം നടന്നത്,നാടെങ്ങും ഇതിനെത്തുടര്‍ന്ന് പ്രതിഷേധ  യോഗങ്ങള്‍ അലയടിച്ചു.പോലീസ് പലരെയും അറസ്റ്റ് ചെയ്തു മര്‍ദ്ദിച്ചു.ഇരിങ്ങാലക്കുടയിലെ  നിരോധനം ലംഘിക്കാന്‍  പല കേന്ദ്രങ്ങളില്‍നിന്നും ജാഥകള്‍ അങ്ങോട്ട് നീങ്ങി. ജൂണ്‍ 24ന് ഇരിങ്ങാലക്കുട അയ്യ്കാവ് മൈതാനിയില്‍  സര്‍വ്വകക്ഷിയോഗം കൂടി. ഈ യോഗത്തില്‍ ചാത്തന്‍ മാസ്റ്റര്‍ നിരോധന ഉത്തരവിനെ വെല്ലുവിളിച്ചു.

യോഗത്തിനു ശേഷം ജനങ്ങളെല്ലാം  കൂട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. നിരോധന മേഖലയുടെ അതിര്‍ത്തിയില്‍ മജിസ്ട്രേട്ടും വലിയൊരു പോലീസ് സൈന്യവും നില്‍പ്പുണ്ടായിരുന്നു .പോലീസ് ഉദ്യോഗസ്ഥന്മാരും മജിസ്ട്രോട്ടും നേതാക്കളുമായി തര്‍ക്കിച്ചു.നിരോധനം ഇല്ലെന്ന് നേതാവ് ഉണ്ടന്ന് ഉദ്യോഗസ്ഥന്മാര്‍ .നിയമമെല്ലാം കോടതിയിലാണെന്നും പറഞ്ഞ് പോലീസ് നേതാക്കളെ പിടിച്ചുതള്ളി .ജനക്കൂട്ടം ഇളകി സ്ഥിതിഗതിയാകെ വഷളായി ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.നേതാക്കളെ അറസ്റ്റ് ചെയ്യതു ഇതില്‍ പ്രതിഷേധിച്ച് യോഗംകൂടി പ്രസംഗിച്ച കുറ്റത്തിന് ചാത്തന്‍ മാസ്റ്ററെയും,എംഎ തയ്യലിനെയും  അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ കൊണ്ടുവന്ന് അതിക്രരൂമായി മര്‍ദ്ദിച്ചു.പുലയ സമ,വേട്ടുവ മഹാസഭ,പടന്ന മഹാസഭ,കണക്ക മഹാസഭ,പാത്തി സമാജം,സാംബവ മഹാസഭ, തുടങ്ങിയ സംഘടനകളെല്ലാം  ഈ സമരത്തില്‍ നേത്യപരമായി പകുവഹിച്ചു.


Monday, December 28, 2015

‎പി‬.കെ.ചാത്തന് മാസ്റ്

മുകുന്ദപുരം താലൂക്കില് ഇരിങ്ങാലക്കുടയില്
നിന്ന് 10 കീ.മീറ്റര് സഞ്ചരിച്ചാല് ഒരു വലിയ
കോള് നിലത്തിന്റെ മദ്ധ്യത്തില്
മാടായികോണം എന്ന സ്ഥലത്ത് എത്തിചേരാം.
അവിടെ പയ്യപ്പിള്ളി കാവലന്റെയും
ചക്കിയുടേയും മകനായി 1923 ആഗസ്റ്റ് 10 ന്
ജനിച്ചു. പച്ചപ്പിള്ളി മനയിലെ
തലപ്പുലയനായിരുന്നു പിതാവ്.
കോളേജ് വിദ്യാഭ്യാസത്തോടൊപ്പം
പൊതുപ്രവര്ത്തനവും. അതുകൊണ്ട്
വിദ്യാഭ്യാസം പൂര്ത്തീകരിക്കാന്
കഴിഞ്ഞില്ല. കൂടല് മാണിക്യം ക്ഷേത്ര
ഹരിജനങ്ങള്ക്ക് തുറന്ന് കിട്ടുന്നതിനുള്ള
സമരം, പാലിയം സമരം, കൂടംകുളം സഞ്ചാര
സ്വാതന്ത്രസമരം എന്നിവയില് പങ്കെടുത്ത്
അറസ്റ്റ് വരിച്ചു. 1948 ല് അവിഭക്ത
കമ്മ്യൂണിസ്റ്റ് പാര്ട്ടിയില്ചേര്ന്ന മാസ്റ്റര്
തിരുകൊച്ചി പുലയര് മഹാസഭയോടൊപ്പം
പാര്ട്ടി പ്രവര്ത്തനത്തിലും സജീവമായി.
1954ല് തിരുകൊച്ചി നിയമസഭയില്
അംഗമായി. 1957 ലെ ഇ.എം.എസ്.
മന്ത്രിസഭയില് തദ്ദേശസ്വയം ഭരണം
പട്ടികജാതി ക്ഷേമവകുപ്പുകളുടെ ചുമതല
വഹിച്ചു. 1948 ജൂണില് സമസ്തകൊച്ചി
പുലയര്മഹാസഭയുടെ വാര്ഷിക സമ്മേളനത്തിന്
സംഭാവന പിരിക്കാന് ഇരിങ്ങാലക്കുട
കൂടല്മാണിക്യം ക്ഷേത്രത്തിന് സമീപത്തുള്ള
കുട്ടന്കുളം റോഡിലിറങ്ങി പിരിവ് നടത്തിയ
പുലയസ്ത്രീകളെ സവര്ണ്ണ ഗുണ്ടകള്
മര്ദ്ദിച്ചതില് പ്രതിഷേധിച്ച് ഇരിങ്ങാലക്കുട
അയ്യങ്കാവ് മൈതാനത്ത് ജൂണ് 24ന്
സര്ക്കാരിന്റെ നിരോധാജ്ഞ ഉത്തരവ്
ലംഘിച്ച് പ്രതിഷേധയോഗം
നടത്തിയതിനെതിരെ ചാത്തന് മാസ്റ്ററെ
പോലീസ് ക്രൂരമായി മര്ദ്ദിച്ച് ജയിലിലടച്ചു.
കേരളത്തിലെ ആദിമ ജനതയായ പുലയര് വിവിധ
പേരുകളില് സംഘടിച്ച് തമ്മില്തല്ലി തലകീറി
കൊണ്ടിരുന്നതിന് ഒരു പരിഹാരമായി ചാത്തന്
മാസ്റ്ററുടെ നേതൃത്വത്തില് 1968 ല് ഇന്നു
കാണുന്ന പുലയര് മഹാസഭയ്ക്ക്
തിരുവനന്തപുരം വൃന്ദാവനം സ്കൂളില് ചേര്ന്ന
സമുദായ നേതാക്കളുടെ നേതൃത്വത്തില് രൂപം
നല്കി.
ചാത്തന് മാസ്റ്റര്ക്ക് 4 മക്കളാണുള്ളത്.
മോഹനന്, രവീന്ദ്രനാഥന്, സുമംഗലി,
മുരളീധരന്.ചരിത്രം രേഖപ്പെടുത്താന്
ആഗ്രഹിക്കാത്ത നേതാവായിരുന്നു ചാത്തന്
മാസ്റ്റര്. അതുകൊണ്ട് മാസ്റ്റര് നടത്തിയ
വിമോചന സമരങ്ങളും തന്റെ വര്ഗ്ഗത്തിന്
വേണ്ടി ചെയ്ത സേവനങ്ങളും പുതുതലമുറക്ക്
ഇന്ന് അജ്ഞാതമായിരിക്കുന്നു. കല്ലറ
സുകുമാരന്റെ ഭാഷയില് പറഞ്ഞാല് കേരളത്തില്
ചാത്തന് മാസ്റ്ററുടെ
സാമൂഹ്യപ്രവര്ത്തനത്തിന്റെ ഒരു രോമം
ചായ്ക്കാന് പറ്റിയ നേതാക്കള് കേരളത്തില്
വേറെയില്ല എന്ന പച്ചപരമാര്ത്ഥം എത്ര
ശരിയാണ്.
അവസാന കാലങ്ങളില് മാസ്റ്ററുടെ മക്കള്
അച്ഛനെ കുറിച്ച് പലതും ചോദിച്ചറിയാന്
ശ്രമിച്ചെങ്കിലും ഒന്നിനും പിടികൊടുക്കാന്
തയ്യാറായിരുന്നില്ലെന്ന് മാസ്റ്ററുടെ
ഇളയമകനും ഇപ്പോള് ഇരിങ്ങാലക്കുട
ബാറിന്റെ അഭിഭാഷകനുമായ മുരളീധരന്
ഗ്രന്ഥകര്ത്താവിനോട് പറയുകയുണ്ടായി.
മാസ്റ്ററെ കുറിച്ച് എന്തെങ്കിലും
അറിയണമെങ്കില് കെ.വി.കെ.വാര്യരുടെയും,
സി.അച്യുതമേനോന്റെയും ചില കൃതികള്
വായിക്കണം. സെയില്സ് ടാക്സ് അസിസ്റ്റന്റ്
കമ്മീഷണറായി സര്വ്വീസില് നിന്നും വിരമിച്ച്
1912 ഡിസംബര് 12ന് മാസ്റ്ററുടെ ഭാര്യ
കാളിയും അന്തരിച്ചു.


കേരളത്തിലെ പുലയ സംഘടനകളുടെ ചരിത്രം

തീണ്ടലുംതൊടിലുംരൂക്ഷമായി രുന്ന ഒരു കാലഘട്ടത്തി
ലാണ് കേരത്തിലെ അധഃസ്ഥിത ജനതയെ
പരസ്പരം സംഘടിച്ച് ഒരു സംഘടന 1907ല്‍ സാധു ജനപരിപാലന സംഘം' 
രൂപീകരിച്ചിത്.. പിന്നീട് ആറുവര്ഷം കടന്നിട്ടാണ്
കൊച്ചിയിലെ പുലയര് പാത്തും പതുങ്ങിയും
കായലില് വള്ളങ്ങള് കൂട്ടിക്കെട്ടി കൊച്ചി
പുലയര് മഹാജനസഭ രൂപീകരിച്ചത്. കൊച്ചി
കായല് പരപ്പിലാണ് അതിന്റെ ജനനം. കരയില്
സ്ഥലമില്ലാത്തതുകൊണ്ടല്ല. കൊച്ചിയിലെ
പുലയര്ക്കന്ന് കരമാര്ഗ്ഗം സഞ്ചരിക്കാനോ,
സമ്മേളനങ്ങള് ചേരാനോ പാടില്ലായിരുന്നു.
അത്രമേല് തീണ്ടലും തൊടീലും രൂക്ഷമായിരുന്നു.
എന്തിനേറെ നിത്യോപയോഗ സാധനങ്ങള്
വാങ്ങാന്പോലും കരയില് കടന്നുകൂട.
വള്ളങ്ങളില് നടുക്കായലിലെത്തി
തമ്പടിച്ചുവേണം അന്യായവില കൊടുത്ത്
സാധനങ്ങള് വാങ്ങാന്.
വല്ലാര്പാടം, ഇളംകുന്നുപുഴ, മുളവുകാട്,
വൈപ്പിന് ചിറ്റൂര്, ചേരാനല്ലൂര്, കുറുംകോട്ട,
പുന്നുരുന്തി, കടവന്ത്ര, കരിന്തല, കുമ്പളങ്ങി,
ഇടക്കൊച്ചി, മട്ടാഞ്ചേരി എന്നീ
പ്രദേശങ്ങളില് അധികവും പുലയരും
ധീവരുമായിരുന്നു തിങ്ങിപ്പാര്ത്തി രുന്നത്.
സംഖ്യാതലത്തില് പുലയരോടൊപ്പം ധീവരും
മുന്നില് നിന്നിരുന്നു. അവരും സവര്ണരുടെ
ചണ്ഡാള നിയമങ്ങള്ക്കും, ചൂഷണങ്ങള്ക്കും
വിധേയരായിരുന്നു. ധീവരുടെ ഇടയില് നിന്നും
ജനിച്ചു വളര്ന്ന പണ്ഡിറ്റ് കറുപ്പന്
ധീവരര്ക്ക് നേതൃത്വം നല്കികൊണ്ട് രംഗത്തു
വന്നു. 1909 ല് കൊച്ചിയി ലെ
വിദ്യാലയങ്ങളില് ഒന്നില്പോലും പുലയരുടെ
ഒരു കുട്ടിപോലും വിദ്യാഭ്യാസം
ചെയ്തിരുന്നില്ല.ഈ വിധ
അനാചാരങ്ങള്ക്കെതിരെ
പ്രവര്ത്തിച്ചുകൊണ്ടാണ് കറുപ്പന് മാസ്റ്റര്
സ്വസമുദായ രംഗത്ത് എത്തിയത്. അദ്ദേഹം
പില്ക്കാലത്ത് ധാരാളം കവിതകള് ഈ
ജനവിഭാഗത്തെക്കുറിച്ച് എഴുതുകയുണ്ടായി.
'ജാതിക്കുമ്മിയെന്ന കവിതാസമാഹാരം ഏറെ
പ്രസിദ്ധമാണ്. 

1913 ഏപ്രില് മാസം 21-ാം തീയതി കറുപ്പന് മാസ്റ്ററുടെ നേതൃത്വത്തില്
അന്നാദ്യമായി കൊച്ചിയിലെ പുലയര്
യോഗം ചേര്ന്ന് 'കൊച്ചി പുലയമഹാജനസഭ'
യ്ക്കു രൂപം കൊടുത്തു. കെ.സി.
കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി.
ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
1925-ല് ദിവാന് ടി.എസ്. നാരായണ അയ്യരുടെ
അദ്ധ്യക്ഷത യില് എറണാകുളത്ത് മഹാരാജാമ്പ്
കോളേജില് ചേര്ന്ന കൊച്ചി പുലയ
മഹാജനസഭ കെ.പി. വള്ളത്തോളിനെ
നേതൃനിരയിലേക്ക് കൊണ്ടു വന്നു. വള്ളോനെ
നേതൃത്വ സ്ഥാനത്ത് കൊണ്ടു വന്നതോടെ
കൊച്ചിയിലെ പുലയരാധി അധഃസ്ഥിതര്ക്ക്
പുതിയൊരുന്മേഷവും പ്രവര്ത്തന മേഖലയും
കണ്ടെത്താനായി. 1926-ല് പി.സി. ചാഞ്ചനെ
ആദ്യത്തെ പുലയ പ്രതിനിധിയായി കൊച്ചി
നിയമസഭയില് മെമ്പറായി തെരഞ്ഞെടുത്തു.
സമുദായ സേവനരംഗത്ത് നിലയുറപ്പിച്ചിരുന്ന
കെ.പി. വള്ളോനെ 1931-ല് കൊച്ചി
നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തു.
അങ്ങിനെ ചാഞ്ചനും, വള്ളോനും എം.എല്.സി
യെന്ന നിലയില് ഒട്ടേറെ കാര്യങ്ങള്
കൊച്ചിയിലെ പുലയര്ക്കായി
നേടിക്കൊടുത്തു. 1936-ല് വള്ളോല്
എം.എല്.സി അധഃകൃതന് എന്ന പേരില് ഒരു
മാസിക ധര്മ്മ കാഹളം പ്രസ്സില് നിന്നും
പുലയരുടെ പ്രശ്നങ്ങള് അവതരിപ്പിക്കാനായി
പ്രസിദ്ധീകരണം തുടങ്ങി. അയ്യന്കാളി
സാധുജന പരിപാലിന തുടങ്ങിയതുപോലെ
അധഃകൃതനും രണ്ടാംസ്ഥാനക്കാരനായി
നിലകൊണ്ടു. വള്ളോന് പിന്നീട് 'ഹരിജന്'
എന്നൊരു മാസികയും ആരംഭിച്ചു 1930ല് സമസ്തകൊച്ചി പുലയ മഹാസഭയായി രൂപംകൊണ്ടു.

1907 മുതല്‍ മൂന്ന്
പതിറ്റാണ്ട് കാലം അയ്യങ്കാളിയുടെ
നേത്ത്തവത്തില്‍ സംഘം നടത്തിയ
തൊഴില്‍,അയിത്താചാരവിരുദ്ധ
വിദ്യാലയപ്രവേശന സമരങ്ങൾക്ക്
കണക്കില്ല. സംഘത്തിന്റെ ഉശിരന്മാരായ
പ്രവർത്തകർ ഒട്ടേറെ പീഡനങ്ങൾ ഏറ്റുവാങ്ങി.
ആയിരത്തിൽപരം ശാഘകളുംമായി സംഘം
അധകൃതരുടെ അവകാശങ്ങള്ക്കാ‍യി
പോരുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ്
ക്രമേണ ശിധിലമാക്കപ്പെട്ടത്.
ഉപജാതികള് സ്വന്തം സംഘടനകളുടെ
കോടികീഴിലേക്ക് നീങ്ങിയ ഘട്ടത്തിൽ ആണ്
1936- ല്‍ ടി വി തേവന്,ടി ടി കേശവൻ ശാസ്ത്രി,
അറമുള പി കെ ദാസ് , പി കെ ചോതി എന്നിവര്‍
ചെങ്ങനൂരിൽ പുല്ലാട് എന്നസ്ഥലത് വച്ച് "
സമസ്ത തിരുവിതാംകൂര് പുലയര്‍ മഹാസഭരൂപിക്കരിച്ചു.

1930ല് സമസ്തകൊച്ചി
പുലയമഹാസഭയായി മാറി. അക്കാലത്താണ്
ഇന്റര്മീഡിയറ്റിനു പഠിക്കുന്നതിന്
ചാത്തന്മാസ്റ്റര് മഹാരാജാസ് കോളേജില്
എത്തുന്നത്. പത്ത് ദലിത് വിദ്യാര്ത്ഥികള്ക്കു
മാത്രം പ്രവേശനം ലഭിച്ചിരുന്ന സമയത്ത്
11-ാ മനായാണ് ചാത്തന്മാസ്റ്റര് എത്തിയത്.
താമസ സൗകര്യം ലഭിക്കാതെ വന്നപ്പോള്
ഹോസ്റ്റല് വാര്ഡന്റെ ചുമതലയുണ്ടായിരുന്ന
കെ.പി.വള്ളോന്റെ മുറിയില് താമസിക്കാനുള്ള
അവസരം ലഭിച്ചു. അങ്ങനെ ചാത്തന്മാസ്റ്റര്
സമുദായത്തിനു വേണ്ടി പ്രവര്ത്തിച്ചു
നേതാവായി.

1957- ലെ കമ്മുണിസ്റ്റ് മന്ത്രി സഭയിലെ
പ്രഗര്ഭ‍നായ മന്ത്രിയായിരുന്നു ശ്രീ
ചാത്തന്മാ‍സ്റ്റര്‍1957ലെ പ്രതാപം മനസ്സില്‍
സൂക്ഷിച്ചു ശ്രീ ചാത്തന്മാ‍സ്റ്റര്‍1967 ല്‍
ചാലക്കുടിയില്‍ മത്സരിച്ചസമയത്
ഒരുപട്ടികജതിക്കാരന്‍ ജനറല്‍ സീറ്റില്‍
മത്സരിച്ച ഏക കാരണത്താല്‍ അദ്ദേഹം
ദയനീയമായി പരാജയപ്പെടുകയുണ്ടായി .
കേരളത്തില്‍ കോണ്ഗ്രസ്സിനെ വെറും ഒന്പ‍തു
സീറ്റില്കേരളനിയമസഭയിലെ മൂലയില ഒതുക്കി
മുഴുവന്‍ സീറ്റുകളും തൂത് വാരുംബോളും ആദ്യത്തെ
കമ്മുണിസ്റ്റ് മന്ത്രി സഭയിലെ പ്രഗൽഭനായ
മന്ത്രി ശ്രീ ചാത്തന്മാ‍സ്റ്റര്‍ വിജയിച്ചില്ല.
അന്ന് ചാത്തന്‍ മാസ്റ്റര്മനസ്സില്‍ കുറിച്ചിട്ടു
ഒരുപട്ടികജാതിക്കാരിയുടെ ഉദരത്തില്‍
ജനിച്ചുപോയതുകൊണ്ട് സമൂഹ നീതി
നിഷേധിക്കപ്പെടുന്ന ഈ ജനവിഭാഗത്തിന്
മോചനത്തിനുവേണ്ടി രാഷ്ട്രീയതിനപ്പുറത്തു
അവന്റെ സംഘശേഷിയെ സ്വരുകൂട്ടണം എന്ന്
തീരുമാനിച്ചു.
പി.കെ.ചാത്തന് മാസ്റ്ററുടെ ശ്രമഫലമായി
പലതട്ടില് പ്രവര്ത്തിച്ചിരുന്ന രണ്ടു
സംഘടനകളിലുംപെട്ട 15ലക്ഷത്തോളം
അംഗങ്ങളെ കൂട്ടിചേര്ത്ത് ‘ഒരു സംഘടന, ഒരു
നേതൃത്വം, ഒരേ ലക്ഷ്യം’ എന്ന
മുദ്രാവാക്യവുമായി തിരുവനന്തപുരത്ത്
വൃന്ദാവന്സ്കൂളില് ചേര്ന്ന യോഗം പുലയ
ഏകോപന സമിതി രൂപീകരിച്ചു. ആള്
ട്രാവന്കൂര് പുലയര് മഹാസഭയുടെ പച്ച
നിറത്തിലുള്ള പതാകയും, സമസ്ത കൊച്ചി
പുലയമഹാസഭയുടെ നീല നിറത്തിലുള്ള പതാകയും
സംയോജിപ്പിച്ച് പുതിയ പതാകയുണ്ടാക്കി.
അങ്ങനെ 1970ല് എസ്.13/70 എന്ന
രജിസ്ട്രേഷനോടുകൂടി കേരള പുലയര് മഹാസഭ
രൂപീകരിച്ചു.




Friday, December 25, 2015

‪കെപിഎംഎസ്‬ 45-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ‪രൂപീകരണ‬ യോഗം


പ്രിയാത്മന്‍,
കെപിഎംഎസ് 45-മാത് സംസ്ഥാന സമ്മേളനം സമാഗതമാവുകയാണ്.സ്മാര്‍ട്ടായി മുന്നേറുന്ന കേരളത്തിന്‍റെ ഹൈടെക്ക് നഗരമാണ് ഈ മഹാ സമ്മേളനത്തിന് ഇക്കുറി ആതിഥ്യമരുളുന്നത്. 2016 ഏപ്രില്‍ 2,3 തീയതികളില്‍ എറണാകുളത്ത് ഈ ചരിത്ര സമ്മേളനത്തിന് തിരിതെളിയുകയാണ്
ഭരതത്തിലെ അടിസ്ഥന ജനതയുടെ സമകാലീക സാമൂഹ്യ ചരിത്ര സ്ഥിതികള്‍ സസൂക്ഷ്മം വിലയിരുത്തപ്പെടുന്ന ഈ സമ്മേളനത്തിന് പഴുതുകളില്ലത്ത മുന്നോരുക്കങ്ങളാല്‍ അവിസ്മരണിയമായി ആതിഥ്യമരുളുവാന്‍ 2016 ജനുവരി 3ന് എറണാകുളം ' ജീ ഒാഡിറ്റോറിയത്തില്‍ സ്വാഗത സംഘം രൂപിക്കരണ യോഗം കൂടുമ്പോള്‍ താകളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
വിശ്വാസപുരസ്സരം,
ബൈജു കലാശാല
ജനറല്‍ സെക്രട്ടറി



Thursday, December 10, 2015

സ്വകാര്യമേഖലയിലും സംവരണം വേണം- പുന്നല ശ്രീകുമാര്‍



തിരുവനന്തപുരം:നാടിന്‍റെ പൊതുമുതല്‍ അദാനി ഉൾപ്പെടെയുള്ള സ്വകാര്യമേഖലയ്ക്ക് നൽകുമ്പോൾ,ആ മേഖലയിൽക്കൂടി പട്ടികജാതി വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.ദളിത് വംശഹത്യ,സംവരണം അട്ടിമറിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കെ.പി.എം.എസ്.നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.പി.എ സർക്കാർ രണ്ടുതവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപ്പായില്ല.ഭരണഘടനയുടെ മതേതരസ്വഭാവംതന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവരണം തൊഴിൽദാനപദ്ദതിയും ദാരിദ്ര്യനിർമാജന മാർഗവുമല്ല.തദ്ദേശസ്ഥാപനങ്ങളിലെ സംവരണ സീറ്റുകളെ അവജ്ഞയോടെയാണ് സ്ഥാനാർഥികൾ കാണുന്നത്.എന്നാൽ,രാജ്യം ലക്ഷ്യമിട്ട സാമൂഹിക ഉന്നതിയിലേക്ക് പട്ടികജാതി ജനവിഭാഗം എത്താത്തതിനാൽ 10 വർഷത്തിലൊരിക്കൽ സംവരണം പുനഃസ്ഥാപിക്കുകയാണ്.
സ്വകാര്യവത്കരണത്തെ പ്രത്സാഹിപ്പിച്ചാൽ സംവരണം വേണ്ടെന്ന ചിന്തയാണ് സർക്കാരിന്.പൊതുമുതൽ നൽകിയാണ് അദാനിയെ വ്യവസായത്തിന് കൊണ്ടുവരുന്നത്.സംവരണം ചോദിച്ച് അദാനിക്കു മുന്നിൽ ചെല്ലാൻ കഴിയില്ല.ഈ നിലയിൽ സാമൂഹികനീതി തേടുന്ന ജനവിഭാഗം പാർശ്വവത്കരണത്തിന് ഇരയാവുകയാണ്.ദളിത് പീഡനത്തിനെതിരെ ദേശിയ തലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കും.അതിൻറ്റെ ആദ്യഘട്ടമാണ് രാജ്ഭവൻ മാർച്ചെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ്റ് പി.കെ.രാജൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ബൈജു കലാശാല.എൽ രമേശൻ,പി ജനാർദ്ദനൻ,പി സജീവ്കുമാർ,സുജാ സതീഷ്,സാബു കാരിശ്ശേരി എന്നിവർ പ്രസംഗിച്ചു.കൊടിക്കുന്നിൽ സുരേഷ്എം.പി പങ്കെടുത്തു. കിഴക്കേക്കോട്ടിയിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.







ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ല-പുന്നല ശ്രീകുമാര്‍



തിരുവനന്തപുരം: ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ളെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംവരണ അട്ടിമറിക്കും വംശഹത്യക്കുമെതിരെ കെ.പി.എം.എസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായ ഐക്യമല്ല മറിച്ച് മതേതര ഐക്യമാണ് ഇവിടെയുണ്ടാവേണ്ടത്. മണ്ണും മനുഷ്യനും നശിക്കാതിരിക്കാനുള്ള ഐക്യമാണ് വേണ്ടത്. 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്‍െറ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നതെന്നത്. മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭീഷണിയിലാണ്. വംശഹത്യക്കെതിരെ മാതൃകാപരമായ സമരമാണ് കെ.പി.എം.എസ് നടത്തുന്നത്. സമരത്തിനത്തെിയവരുടെ അംഗബലമാണ് കെ.പി.എം.എസിന്‍െറ പ്രഹരശേഷി. സംഘ്പരിവാറിന്‍െറ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് നരേന്ദ്ര മോദി. സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഇനി ഡല്‍ഹിയാണ്. സംവരണത്തിന് ഗുജ്ജര്‍ മോഡല്‍ സമരം നടത്താനും തയാറാണ്. പട്ടികജാതിക്കാരായ കുരുന്നുകളെ ചുട്ടുകൊല്ലുന്നത് കണ്ടിട്ടും പുരസ്കാരം തിരിച്ചുനല്‍കാത്തവരാണ് നാട്ടിലെ സാഹിത്യകാരന്മാരെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സ്വാഗതം പറഞ്ഞു. വന്‍ ജനാവലി ആയിരുന്നതിനാല്‍ വെള്ളയമ്പലം സ്ക്വയറിലും മാനവീയം റോഡിലും ഒരേസമയം യോഗങ്ങള്‍ നടത്തി. പി. ജനാര്‍ദനന്‍, ടി.എസ്. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










സംവരണം അട്ടിമറിക്കാന്‍ ഇനിയും ശ്രമം തുടര്ന്നാ‍ല്‍ പട്ടേല്‍ മോഡല്‍ സംമരം-പുന്നല ശ്രീകുമാര്‍



തിരുവനന്തപുരം:സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമങ്ങൾ തുടർന്നാൽ പട്ടേൽ മോഡൽ സമരത്തിനു തുടക്കം കുറിക്കുമെന്നു കേരള പുലയർ മഹാസഭ (കെപിഎംഎസ്) രക്ഷാധികാരി പുന്നല ശ്രീകുമാർ. രാജ്യത്തു വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾക്കെതിരെയും സംവരണ അട്ടിമറി നീക്കങ്ങൾക്കെതിരെയും ലക്ഷങ്ങളെ അണിനിരത്തി കെപിഎം‌എസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവോത്ഥാന പോരാട്ടങ്ങൾക്കു മാതൃകയാകുന്ന കെപിഎംഎസിന്റെ പ്രക്ഷോഭം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും ഇനി സമരങ്ങളുടെ വേദി ഡൽഹിയാണെന്നും പുന്നല പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളുടെ ചട്ടുകമായി പ്രവർത്തിക്കാൻ നവോത്ഥാന ചിന്തകളെ മുറുകെപ്പിടിക്കുന്ന സമുദായ ജനത നിന്നുകൊടുക്കില്ല. ഒരു രണ്ടാം നവോത്ഥാനത്തിനു കേരളം തയാറാകണം.
മതേതര ഐക്യമാണ് ഉണ്ടാകേണ്ടത്. ഭൗതികനേട്ടങ്ങൾക്കു വേണ്ടി നവോത്ഥാന മൂല്യങ്ങൾ കെപിഎംഎസ് അടിയറവയ്ക്കില്ല. നാടിന്റെ പൊതുമുതൽ കോർപറേറ്ററുകൾക്കു കാഴ്ചവയ്ക്കപ്പെടുകയാണ്. നാളത്തെ തലമുറയ്ക്കു വേണ്ടിയാണ് ഈ പ്രക്ഷോഭം. യൂദാസിന്റെ ജോലി ചെയ്യുന്നവരെ കാലം കീറത്തുണിയായി കാറ്റിൽപ്പറത്തും. പട്ടികവർഗക്കാരൻ ഉത്തരേന്ത്യയിൽ വെന്തുമരിക്കുന്ന അവസ്ഥയ്ക്കു തങ്ങളുടെ പ്രതിഷേധം വഴി മാറ്റമുണ്ടാകും–അദ്ദേഹം പറ‍ഞ്ഞു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി അഭിവാദ്യം അർപ്പിച്ചു. ജനറൽ സെക്രട്ടറി ബൈജു കലാശാല, എൻ. രമേശൻ, പി. ജനാർദനൻ, പി. സജീവ് കുമാർ, പി.എ. വേണു, ടി.എസ്. രവികുമാർ, സുജാ സതീഷ്, സാബു കരിശ്ശേരി എന്നിവർ പ്രസംഗിച്ചു. കിഴക്കേക്കോട്ടയിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. മാർച്ചിന്റെ മുൻനിര രാജ്ഭവന്റെ മുന്നിലെത്തി മണിക്കൂറുകൾക്ക് ശേഷവും കിഴക്കേക്കോട്ടയിൽ നിന്ന് അവസാന നിര ആരംഭിച്ചിരുന്നില്ല







Wednesday, December 9, 2015

‪‎നമ്മുടെ‬ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഭരണഘടനാനുസ്യതമായ മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍ നാം മനസ്സിരുത്തണം.സത്യഗ്രഹത്തിന്‍റെയും നിസ്സഹകരണത്തിന്‍റെയും നിയമനിഷേധത്തിന്‍റെയും മാര്‍ഗങ്ങള്‍ ഉപേക്ഷിക്കന്നര്‍ഥം.സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യപ്രാപ്തിക്ക് ഭരണഘടനാപരമായ ഉപാധികളൊന്നും അവശേഷിച്ചിട്ടില്ലെകില്‍ ഭരണഘടനാ വിരുദ്ധമായ നടപടികളെ കുറച്ചൊക്കെ ന്യായീകരിക്കാം.പക്ഷേ,ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇത്തരം ഭരണഘടനാ വിരുദ്ധ നടപടികള്‍ നീതീകരിക്കാനാവീല്ല. അരാജകത്വത്തിന്‍റെ പ്രമാണങ്ങളാണിവ.എത്ര വേഗം ഇവയെ തമസ്കരിക്കുന്നുവേ അത്രയും നമ്മുക്ക് നന്ന്
ഡോ.ബി.ആര്‍ അബേദ്കര്‍





നഗരത്തെ നിശ്ചലമാക്കി കെപി.എം.എസ്


തിരുവനന്തപുരം:ആറു മണിക്കൂറോളം നീണ്ട കെപിഎംഎസ് രാജ്ഭവൻ മാർച്ച് തലസ്ഥാന നഗരത്തിനു സമ്മാനിച്ചതു നീണ്ട ഗതാഗതക്കുരുക്ക്. തമ്പാനൂർ മുതൽ പട്ടം വരെ മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി. സമരാനുകൂലികളും പ്രതിഷേധക്കാരും കാഴ്ചക്കാരുമായി വലിയ സംഘം ആളുകൾ നഗരത്തിലെ പ്രധാന റോഡുകളിലും പാളയം, വെള്ളയമ്പലം, കവടിയാർ, പിഎംജി, പട്ടം, ശാസ്തമംഗലം എന്നിവിടങ്ങളിലും തടിച്ചുകൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു മുമ്പു തന്നെ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിലും പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണു ലക്ഷക്കണക്കിനു ജനങ്ങൾ ഒഴുകിയെത്തിയത്.പ്രകടനം കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ചതോടെ കുരുക്കു കനത്തു. സമരക്കാരുടെയും വാഹനങ്ങളുടെയും ബഹളത്തിനിടെ ഗതാഗതം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ പൊലീസ് വലഞ്ഞു. രാജ്ഭവനു സമീപം പ്രകടനം സമാപിച്ച് ഉദ്ഘാടനം കഴിഞ്ഞപ്പോഴും കിഴക്കേക്കോട്ടയിൽനിന്നുള്ള സമരാനുകൂലികളുടെ ഒഴുക്കു നിലച്ചിരുന്നില്ല.സമരത്തിൽ പങ്കെടുക്കാനാകാതെയും നൂറുകണിക്കിന് വാഹനങ്ങൾ ഗതാഗതകുരുക്കിൽ പെട്ടിരിന്നു.













Friday, December 4, 2015

രാജ്ഭവന്‍ മാര്‍ച്ച്

സഹോദരങ്ങളെ, 
        ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളായ ദളിതുകള്‍,ന്യൂനപക്ഷങ്ങള്‍,സ്ത്രീകള്‍,പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍  ഇന്നു ഭീതിയില്‍ ജീവിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിമോചന സമരപോരാട്ടങ്ങളിലൂടയാണ് കൊടിയ വിമോചനങ്ങള്‍  നിലനിന്നിരുന്ന ഇന്ത്യയില്‍ ഓരോ ജനതയ്ക്കും തങ്ങളുടെ അവകാശങ്ങള്‍  സ്ഥാപിച്ചുകിട്ടിയാത്.അസമത്വങ്ങളില്ലാത്ത ഒരു ഇന്ത്യ ആയിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ പ്രധാന മുദ്രാവാക്യം.ഇന്ത്യന്‍  ഭരണഘടന നിര്‍മ്മിക്കുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളുടേയും സ്വാതന്ത്ര്യവും അവകാശവു പ്രാതിനിധ്യവും ഉറപ്പാക്കാന്‍ ഡോ.അബേദ്കര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു

എന്നാല്‍ സമകാലീക  ചാതുര്‍വര്‍ണ്യ രാഷ്ടീയം ഇന്ത്യയുടെ അടിസ്ഥാന മാനവിക മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ് രാജ്യം ഉപേക്ഷിച്ചുകെണ്ടിരിക്കുന്ന ജാതി മൂല്യങ്ങളിലധിഷ്ഠിതമായ   മനുഷ്യത്വരഹിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.ലോകത്ത്എല്ലായിടത്തും അസമത്വങ്ങള്‍ ഒഴിവാക്കാനായി സംവരണം സ്ഥാപിക്കപ്പെട്ടിണ്ട്.ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ നൂറ്റാണ്ടുകളായി  അടിച്ചമര്‍ത്തപ്പെട്ട അടിസ്ഥാന  ജനതയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും ഓഴിവാക്കപ്പെട്ട വിവിധ രാഷ്ട്ര തലങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുമായിരുന്ന ഇന്ത്യന്‍  ഭരണഘടന  സംവരണം വിഭാവനം ചെയ്തത്.
സംവരണവിരുദ്ധമായ സവര്‍ണ്ണഗൂഡാലോചനകള്‍ സകല  മറയും നീക്കി  പുറത്തുവന്നിരിക്കുകയാണ് സമകാലീന ഇന്ത്യയില്‍ സാമുദായിക സംവരണം അവസാനിപ്പിക്കുക അല്ലെകില്‍ തങ്ങളേയും സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്ന വിചിത്ര വാദം ഉന്നയിച്ച് ഗുജറാത്തിലെ ഒരു മൂന്നോക്ക സമുദായമായ പട്ടേല്‍ സമുദായം നയിക്കുന്നസമരത്തിന്ന് മാധ്യമങ്ങളും മറ്റ് സംവിധാനങ്ങളും  നല്‍കുന്ന അളവറ്റ പിന്തുണ അതാണ് സൂചിപ്പിക്കുന്നത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം ആവശ്യമില്ലെന്ന സുപ്രീംകോടതി പരാമര്‍ശവും സംവരണ വിരുദ്ധരെയാണ് നീതികരിക്കുന്നത്.സംവരണ തത്വം പുനഃപരിശോധിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്-ന്‍റെ  പ്രഖ്യാപനത്തേയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.ജാതി അടിമത്വത്തില്‍നിന്നും നാമമാത്രമായെകിലും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ സംവരണം നല്‍കിയ സാമൂഹ്യ അധികാരങ്ങളില്‍ നിന്നും ദളിതരെ മാറ്റി നിര്‍ത്തുക എന്ന നിഗൂഡ ലക്ഷ്യമാണ് സംവരണ വിരുദ്ധ മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം.മനുവിന്‍റെ നീതി സംഹിതകള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഢനങ്ങള്‍ ഇത്തരം വ്യവസ്ഥകളെ പുനരുല്പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി കാണേണ്ടതുണ്ട്.ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്‍റെ പേരില്‍  ഉത്തര്‍പ്രദേശില്‍ ദളിത് വയോധികന്‍ കൊലചെയ്യപ്പെട്ടതും/ഹരിയാനയില്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട പിഞ്ചു  കുഞുങ്ങളെ  ചുട്ടെരിച്ചതും ഉത്തര്‍പ്രദേശിലെ ഒരു പോലീസ്  സ്റ്റേഷനില്‍ ദളിത് ദമ്പതികളെ നഗ്നരാക്കി നിര്‍ത്തിയതും മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എം കല്‍ബുര്‍ഗി കൊലചെയ്യപ്പെട്ടതും ദാദ്രിയില്‍ ബീഫ് കഴിച്ചതിന്‍റെ പേരില്‍ ഒരു ദരിദ്ര മുസല്‍മാനെ  തല്ലികൊന്നതടക്കമുളള സംഭവങ്ങള്‍ ചാതുര്‍വര്‍ണ്യത്തെ തിരിച്ച്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളായിതന്നെ കാണേണ്ടതുണ്ട് .ഇതിനെതിരെ സാമൂഹ്യനീതി ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.ജ്യോതിറാഫുലെ,അംബേദ്കര്‍,അയ്യന്‍കാളി,ശ്രീനാരായണ ഗുരുതുടങ്ങി വിവിധങ്ങളായ മഹത് വ്യക്തിത്വങ്ങള്‍ നടത്തിയ വിമോചന പോരാട്ടങ്ങളിലൂടെയാണ് പാര്‍ശ്വവല്‍കൃത ജനതയുടെ സാമൂഹ്യ ജീവിതം നിര്‍മ്മിക്കപ്പെട്ടത്.മഹത്തരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഇവരുടെ പ്രവര്‍ത്ത
നങ്ങളും ദര്‍ശനങ്ങളും തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ട്

ഇന്ത്യയിലെ സാധാരണ  ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെയും അവകാശങ്ങളുടേയും മാഗ്നാ കാര്‍ട്ടാ എന്നു വിശേഷിപ്പിക്കുന്ന സംവരണം അട്ടിമറിക്കാന്‍ നടത്തുന്ന ഏതു നീക്കത്തേയും സാമൂഹ്യ നീതിക്കായി  നിലകൊള്ളുന്നവര്‍ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണ്.രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സംവരണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ദളിത്  പീഢനങ്ങള്‍ക്കുമെതിരെ കെ.പി.എം.എസ് ശക്തമായ ദേശീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.കേരളത്തില്‍ 2015 ഡിസംബര്‍ 7ന് ജനലക്ഷങ്ങളെ പകെടുപ്പിച്ചുകൊണ്ട് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചോടുകൂടി പ്രസ്തുത പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്.സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന മുഴുവന്‍  മനുഷ്യ സ്നേഹികളും രാജ്ഭവന്‍ മാര്‍ച്ച്  വിജയിപ്പിക്കുന്നതില്‍ അണിചേരണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു


                 സ്നേഹാദരങ്ങളോടെ,             ബൈജു കലാശാല  ജനറല്‍ സെക്രട്ടറി  കെ.പി.എം.എസ്


Thursday, December 3, 2015

ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം

കെ.പി.എം.എസ് രാജ്ഭവൻ മാർച്ചിന്
മുന്നോടിയായി സംഘടിപ്പിച്ച
"ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം"
പ്രശസ്ത എഴുത്തുകാരി റോസ് മേരി
ഉദ്ഘാടനം ചെയ്തു.