തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പുലയര്‍മഹാസഭ (കെ.പി.എം.എസ്) യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ രാപകല്‍ സമരം നടത്തി. കോവില്‍മല ആദിവാസി രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. ദളിത് ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നം സമൂഹത്തിന്റെ മുഖ്യ അജന്‍ഡയാകണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതിലെ പോരായ്മകള്‍ കണ്ടെത്തി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണം. നിലവില്‍ ആദിവാസികള്‍ക്കു വേണ്ടി ചെലവഴിക്കുന്ന തുകയിലധികവും അവരിലേയ്‌ക്കെത്തുന്നില്ല. ആദിവാസി മേഖലയ്ക്ക് ഗുണംചെയ്യുന്ന പദ്ധതികള്‍ രൂപവത്കരിക്കുന്നില്ല. വികസന കാര്യങ്ങളിലെ പരാജയത്തില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരമുണ്ടാകണമെന്ന് കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരന്‍ അധ്യക്ഷനായി. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രമേശ്, ഫിലിപ്പ് എം.പ്രസാദ്, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ധന്യാരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തില്‍ രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
No comments:
Post a Comment