ചങ്ങനാശ്ശേരി : ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്ന് കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന കെ.പി.എം.എസ്. കോട്ടയം ജില്ല സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1964-ല്‍ രൂപീകൃതമായ ഐ.ടി.ഡി.പി. യും ഇരുപത്തിയെട്ടോളം വകുപ്പുകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും ഫണ്ടും വിനിയോഗിച്ചിട്ട് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പരിരക്ഷയും പുരോഗതിയും ഉറപ്പുവരുത്തുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ദൗര്‍ബല്യമാണ് കാണിക്കുന്നത്. ജനാധിപത്യത്തിന് പേരുകേട്ട കേരളത്തില്‍ ആള്‍ക്കൂട്ട വിചാരണ അപഹരിച്ചത് ഒരു ആദിവാസി ജീവനാണെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മധുവിന്റെ മരണം എന്നതിലുപരി മരണത്തിലേക്ക് നയിക്കുന്ന ആദിവാസി മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടിയും ഉണ്ടാകണം.ആദിവാസി മേഖലയിലെ അധിനിവേശത്തിനും അതിക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സമൂഹത്തിന്റെ ജാഗ്രതയും പരിരക്ഷയും ഉണ്ടാകേണ്ടതുണ്ട്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കെ.പി.എം.എസ്. ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് അജിത് കല്ലറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.വി.പ്രകാശ് റിപ്പോര്‍ട്ടും എം.ആര്‍.രാജന്‍ കണക്കും അവതരിപ്പിച്ചു. പി.ജനാര്‍ദ്ദനന്‍, എ.സനീഷ് കുമാര്‍, സാബു കരിശേരി, കാളികാവ് ശശികുമാര്‍, അനില്‍ അമര, അനില്‍ കാരിക്കോട്, ലതിക സജീവ്, കെ.കെ.ശശി കുമാര്‍, ബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.യു. അനില്‍ (പ്രസിഡന്റ്), കാളികാവ് ശശികുമാര്‍, (സെക്രട്ടറി), വാസു മൂഴിയില്‍, (ഖജാന്‍ജി), പി.കെ.രാജു, ബാബു എറയന്നൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.കെ.കൃഷ്ണകുമാര്‍, കെ.കെ.ശശികുമാര്‍ (ജോ. സെക്രട്ടറിമാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
പത്രവാര്‍ത്ത
No comments:
Post a Comment