ചെറുതോണി: ആദിവാസികളുടെ ക്ഷേമം ഉറപ്പ് വരുത്തുവാൻ ശക്തമായ നടപടി ഉണ്ടാകണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.എം.എസ്ഇടുക്കി ജില്ല സമ്മേളനം ചെറു തോണി പോലീസ് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ൽ രൂപീകതമായ ഐ.റ്റി.ഡി.പി യും ഇരുപത്തിയെട്ടോട്ടം വകുപ്പുകളും കോന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും ഫണ്ടും വിനിയോഗിച്ചിട്ട് ഒരു ന്യുനപക്ഷ വിഭാഗത്തിന്റെ പരിരക്ഷയും പുരോഗതിയും ഉറപ്പ് വരുത്തുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് സർക്കാരിന്റെയും സമൂഹത്തിന്റെയും ദൗർബല്യമാണ് കാണിക്കുന്നത്. ശ്രേഷ്ട ജനാധിപത്യത്തിന് പേരുകേട്ട കേരളത്തിൽ ആൾക്കുട്ട വിചാരണ അപഹരിച്ചത് ഒരു ആദിവാസി ജീവനാണ് എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. മധുവിന്റെ മരണം എന്നതിലുപരി മരണത്തിലേക്ക് നയിക്കുന്ന ആദിവാസി മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നും .ആദിവാസി മേഖലയിലെ അധിനിവേശത്തിനും അതിക്രമങ്ങൾക്കും അറുതി വരുത്തണമെന്നും, ആദിവാസി ക്ഷേമവും സാമൂഹിക നീതിയും ഉറപ്പ് വരുത്തണം. ഇത്തരം കാര്യങ്ങൾക്ക് സർക്കാരിന്റെ മാത്രമല്ല സമുഹത്തിന്റെ ജാഗ്രതയും പരിരക്ഷയും ഉണ്ടാകേണ്ടതുണ്ട്.ഇതിന് വേണ്ടി ച്ചുള്ള പ്രവർത്തനങ്ങൾ കെ. പി. എം.എസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ചെറുതോണി ടൗണിൽ നടന്ന പ്രകടനത്തിന് ശേഷമാണ് പോലീസ് അസോസിയേഷൻ ഹാളിൽ പ്രതിനിധി സമ്മേളനം ചേർന്നത്. ജില്ല ജോയിന്റ് കൺവീനർ കെ.എ. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ സാബു കൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറിയേറ്റംഗങ്ങളായ ഓമന വിജയകുമാർ, സാബു കരിശേരി, നേതാക്കളായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി, ജീമോൻ പുറ്റമാക്കൽ, എൻ.കെ.പ്രദീപ്, റെജി ചിറകണ്ടം, അമൽ സുനിൽ, സുനിൽ മലയിൽ, പ്രകാശ് തങ്കപ്പൻ,രാഹുൽ ദ്രാവിഡ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രവി കൺട്രാമറ്റം (പ്രസിഡന്റ്), സാബു കൃഷ്ണൻ (സെക്രട്ടറി), മോഹനൻ കത്തിപ്പാറ (ഖജാൻജി), കെ.എ. പൊന്നപ്പൻ, എൻ.കെ.പ്രദീപ് (വൈസ് പ്രസിഡന്റുമാർ), കെ. ഡി. ദാസ് ,ടി.കെ.സുകുമാരൻ (ജോ. സെക്രട്ടറിമാർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Search This Blog
Saturday, March 24, 2018
ആദിവാസി ക്ഷേമം ഉറപ്പ് വരുത്താൻ നടപടി വേണം • പുന്നല ശ്രീകുമാർ

Subscribe to:
Post Comments (Atom)
No comments:
Post a Comment