പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നത് സാമൂഹിക നീതിക്ക് എതിരാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കെപിഎംഎസ് എറണാകുളം ജില്ലാ സമ്മേളനത്തോടുബന്ധിച്ച് നടത്തിയ സാമ്പത്തിക സംവരണവും സാമൂഹിക നീതിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,ഒരു ദിവസം കൊണ്ട് പെട്ടെന്ന് ഉണ്ടായ ഒന്നല്ല സംവരണം രാജ്യത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ,സംവരണം പരിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി പാലിക്കപ്പെടുന്നുണ്ടോ എന്നുകൂടി പരിശോധിക്കാ
ണം അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കുടൂതല്‍ കരുത്ത് പകരുന്നത് എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ്
സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന മാര്‍ഗംമായ സംവരണം സംരക്ഷിക്കാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞു.കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍,കെ വിദ്യാസാഗര്‍,ഷെറി ജെ തോമസ്,ജില്ലാ സെക്രട്ടറി കെ എം സുരേഷ്,ടി കെ മണി എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment