Search This Blog

Friday, March 30, 2018

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ കെപിഎംഎസ് നിർണ്ണായക ശക്തിയാകും •പുന്നല ശ്രീകുമാർ

 ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെപിഎംഎസ് നിർണ്ണായക ശക്തിയാകുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ചെങന്നുർ വൈ.എം.സി.എ ഹാളിൽ നടക്കുന്ന കെ.പി.എം.എസ് 47 മത് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള രാഷ്ടീയ സാമുഹിക സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കും നിലപാട് രൂപപ്പെടുത്തുക. ഉപതിരഞ്ഞെടുപ്പിലെ രാഷ്ടീയ നിലപാട് 
സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് പിന്നീട് തീരുമാനിക്കും.
വർക്കിങ്ങ് പ്രസിഡന്റ് പി.ജനാർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ ബൈജു കലാശാല റിപ്പോർട്ടും, കെ.കാർത്തികേയൻ കണക്കും അവതരിപ്പിച്ചു.സംസ്ഥാന ഖജാൻജി എൽ.രമേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ, സംഘടനാ സെക്രട്ടറി ടി.എ.വേണു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ടി.ആർ.ശിശുപാലൻ,കാട്ടുർ മോഹനൻ, രമേശ് മണി, സി.എ.പുരുഷോത്തമൻ ,പി.കെ. മനോഹരൻ, പി.പി..മണിയൻ, നേതാക്കളായ കെ.കെ.വിനോമ, വിജയമ്മ നടേശൻ, വിനു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 17 യൂണിയനുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 372 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്.
പുതിയ ഭാരവാഹികളായ ടി.ആർ.ശിശുപാലൻ (പ്രസിഡന്റ്), ലാൽ കുമാർ (സെക്രട്ടറി), കെ.കാർത്തികേയൻ (ഖജാൻജി) ,പൊന്നപ്പൻ, പൊന്നുസ് (വൈസ് പ്രസിഡന്റുമാർ) ,ഷിജു മാന്നാർ, ജി.എസ്.സതീഷ് (അസിസ്റ്റന്റ് സെക്രട്ടറിമാർ)


സാമ്പത്തിക സംവരണ നിലപാടില്‍ നിന്നും സര്‍ക്കാര്‍  പിന്‍തിരിയണം -പുന്നല ശ്രീകുമാര്‍ 
ചെങ്ങന്നൂർ: സാമ്പത്തിക സംവരണ നിലപാടിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന്  കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആവിശ്യപ്പെട്ടു.കെ.പി.എം.എസ് 47-മത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ മുൻസിപ്പൽ മൈതാനത്ത് "സാമ്പത്തിക സംവരണവും സാമൂഹിക നീതിയും"എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകാലത്തിലെ ക്രുര യാഥാർത്ഥ്യങ്ങളും വർത്തമാനകാല സ്ഥിതിഗതികളും സമത്വ-സാമുഹിക ഭാവിയും മുന്നിൽ കണ്ടാണ് ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തിട്ടുള്ളത്. നുറ്റാണ്ടുകളായി സാമൂഹിക ബഹിഷ്ക്കരണത്തിന് വിധേയരായിട്ടുള്ള സമുഹത്തിന് അധികാര പങ്കാളിത്തവും രാഷ്ട്രിയ തുല്യതയും ഉറപ്പ് വരുത്താനുള്ള മഹത്തായ സിദ്ധാന്തത്തെ ദാരിദ്ര ലഘൂകരണത്തിനുള്ള  ഉപാധിയായി ചുരുക്കി കാണരുത്. 1954ൽ പിന്നോക്ക സംവരണത്തിന് വേണ്ടി രുപീകരിച്ച കാക്കകലേക്കർ കമ്മീഷനും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവും പിന്നോക്ക സംവരണത്തിന് എതിരായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം മൊറാർജി ദേശായിയുടെ ഗവൺമെന്റാണ് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക സ്ഥിതി പഠിക്കുന്നതിന് വേണ്ടി മണ്ഡൽ കമ്മീഷനെ നിയമിക്കുന്നത്.മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് 1990 വരെ രാജ്യത്ത് വെളിച്ചം കണ്ടില്ല' 1990 ൽ അധികാരത്തിൽ വന്ന വി.പി.സിംഗ് സർക്കാരാണ് പിന്നോക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി കൊണ്ട് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത്.തുടർന്ന് 1991 ൻ അധികാരത്തിൽ വന്ന നരസിംഹറാവു സർക്കാർ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കൊണ്ട് ഓഫീസ് മെമ്മോറാണ്ടം ഇറക്കയുണ്ടായി.ഇതിനെതിരെ ഇന്ദിര സാഹ്നി ഉൾപ്പെടെയുള്ളവർ സുപ്രീം കോടതി സമർപ്പിച്ച കേസിൻമേൽ സുപ്രീം കോടതിയുടെ 9 അംഗം ബഞ്ച് സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമാണെന്ന് വിധി പ്രഖ്യാപിക്കുകയുണ്ടായി. കേരളത്തിലെ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുവാനുള്ള മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ശ്രമങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞില്ല. അങ്ങനെ കേന്ദ്രത്തിലും കേരളത്തിലും നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും.കോടതി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നയമാണ് ഇന്ന് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. സാമ്പത്തിക നയമാണ് സർക്കാർ നയമെങ്കിൽ എല്ലാ വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുണ്ട് അവർക്കെല്ലാം ഉപകരിക്കുന്ന നയവും നിലപാടുമാണ് സ്വീകരിക്കേണ്ടത്. എന്നാൽ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത് മുന്നോക്ക സംവരണമാണ് 'സാമ്പത്തിക പിന്നോക്കാസ്ഥയേയും, സാമൂഹിക പിന്നോക്കാവസ്ഥയും ഉൾചേർത്ത് സംവരണം കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്ന യുക്തിരഹിത സമീപനമാണ് സർക്കാർ ഇന്ന് സ്വീകരിച്ചിട്ടുള്ളത്. മുന്നോക്ക സംവരണത്തിന് വേണ്ടി ഭരണഘടന ഭേദഗതിക്കായി കേന്ദ്ര ഗവൺമെണ്റിനെ സമീപിക്കുമെന്ന പ്രസ്ഥാവനയും ആശങ്ക ഉളവാക്കുന്നതാണ്.ഇതിനെതിരെ പിന്നോക്ക സംവരണ വിഭാഗങ്ങളുടെ ഐക്യനിരയും പ്രതിരോധവും ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത് ചിന്തകൻ സണ്ണി എം.കപിക്കാട് മോഡറേറ്ററായിരുന്നു.എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.സിയാദ്, എൽ.രമേശൻ, പി.ജനാർദ്ധനൻ, ബൈജു കാലാശാല, അഡ്വ.എ.സനീഷ് കുമാർ, റ്റി.ആർ.ശിശുപാലൻ, പി.കെ. മനോഹരൻ, കാട്ടുർ മോഹനൻ, കെ.കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.


No comments: