എറണാകുളം • യുക്തി ബോധ രാഹിത്യം സമൂഹത്തെ അന്ധവിശ്വാങ്ങളിലേക്കും,കുറ്റ കൃത്യങ്ങളിലേക്കും നയിക്കുകയാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു
കേരള പുലയർ യൂത്ത് മൂവ്മെൻറ് ( കെപിവൈഎം ) സംസ്ഥാന ജനറൽ കൗൺസിൽ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കുറുക്കുവഴികളിലൂടെ ഫലസിദ്ധി കാംക്ഷിക്കുന്നവർ മന്ത്രവാദികളേയും ആൾദൈവങ്ങളെയും ആശ്രയിക്കുകയാണ് സമൂഹത്തിൻറെ ഇടനാഴികളിൽ നടക്കുന്ന, മന്ത്രവാദ കൊലപാതകങ്ങളെ ശിക്ഷണ നടപടികളിലൂടെ മാത്രം നേരിടാൻ കഴിയില്ല്, അന്ധവിശ്വാസത്തിന് പേരിലുള്ള കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണത്തിന് സർക്കാരിന് ശുപാർശ നൽകിയ നിയമപരിഷ്കരണ കമ്മീഷൻ നടപടി ഇത് ശരിവെക്കുന്നതാണ്.
നവോത്ഥാന കേരളത്തിലെ സാമൂഹിക പരിസരത്ത് സാർവ്വത്രിവ്വത്രികമാകുന്ന ഇത്തരം ജീർണതകൾക്കെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ യുവതലമുറ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കെപിവൈഎം സംസ്ഥാന പ്രസിഡൻറ് പ്രശോഭ് ഞാവേലി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സുഭാഷ് കല്ലട റിപ്പോർട്ടും ഖജാൻജി പികെ ബിജു കണക്കും അവതരിപ്പിച്ചു വി ശ്രീധരൻ ,എൽ രമേശൻ ബൈജു കലാശാല ,പികെ രാജൻ, പി വി ബാബു, അഡ്വ എ സനീഷ് കുമാർ ,എൻ 'കെ രമേശൻ സി.എസ് 'മനോഹരൻ തുടങ്ങിയവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി ആയി സുഭാഷ് എസ് കല്ലട (പ്രസിഡന്റ്), പ്രശോഭ് ഞാവേലി (ജനറൽ സെക്രട്ടറി) ,സന്ദീപ് അയിരപുറം (ഖജാൻജി) ,അരുൺ ഗോപി , അഡ്വ.സുമേഷ് (വൈസ് പ്രസിഡണ്ടുമാർ ),പി കെ ബിജു ,യുകെ അനൂപ്,(അസിസ്റ്റൻറ് സെക്രട്ടറിമാർ ) തുടങ്ങി അമ്പത്തൊന്നംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.രാവിലെ "നവോത്ഥാനവും യുവതയും "എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ പ്രൊഫ: എം കെ സാനു ഉദ്ഘാടനം ചെയ്തു സെബാസ്റ്റ്യൻ പോൾ എക്സ് എംപി ,അഭിലാഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു മാധ്യമപ്രവർത്തകൻ കെ സന്തോഷ് മോഡറേറ്റർ ആയിരുന്നു
.
No comments:
Post a Comment