Search This Blog

Sunday, January 17, 2021

അതിരുകളില്ലാത്ത സാന്ത്വന പരിചരണം


ലോകമാകെ  വ്യാപകമാകുന്ന ജീവിതശൈലീ രോഗങ്ങള്‍  കേരളത്തെയും  ബാധിച്ചിരിക്കുകയാണ്. ദരിദ്ര-ധനിക  വ്യത്യാസമില്ലാതെ അവ സമൂഹത്തെ  ഗ്രസിക്കുന്നു അതോടൊപ്പം  പുത്തന്‍  സാംക്രമിക രോഗങ്ങളും  വന്നെത്തിയിരിക്കുന്നു.... ആരോഗ്യമുള്ള  സമൂഹത്തെ  വാര്‍ത്തെടുക്കുക..നേടിയ ആരോഗ്യം നിലനിര്‍ത്തുക എന്നീ സാമൂഹ്യ  ലക്ഷ്യങ്ങള്‍
ഉറപ്പു വരുത്തേണ്ടത് സർക്കാരുകളുടെയും ജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ് . രോഗം ശമിപ്പിക്കുന്നതിനുളള ചികിത്സാ സംവിധാനങ്ങൾ സർക്കാർ സഹകരണ സ്വകാര്യ മേഖലകളിൽ സുലഭമാണ് . എന്നാൽ ദീർഘകാല രോഗികളുടെയും മാറാരോഗം പിടിപെട്ടവരുടെയും - പരിചരണത്തിന് മതിയായ സംവിധാനങ്ങൾ ഇല്ലെന്നതാണ് നിലവിലെ പ്രതിസന്ധി. മാറാരോഗം ഒരു സാമൂഹ്യ പ്രശ്നമാണ്. വേദനയിൽ നിന്ന് മുക്തി ഓരോ മനുഷ്യന്റെയും അവകാശമാണ് . ശാസ്ത്രീയവും മനുഷ്യ സ്നേഹപരവുമായ ഇടപെടലുകളിലൂടെ മാത്രമേ കഠിന ദുരിത മനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമേകാൻ കഴിയുകയുള്ളൂ . രോഗിയും രോഗിയും കുടുംബവും അനുഭവിക്കുന്ന ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ പ്രയാസങ്ങൾക്ക് ആശ്വാസം പകരാനുള്ള ഒരു എളിയ സംരംഭമാണ് - " അമേയം " പെയിൻ ആന്റ് പാലിയേറ്റീവ് കെയർ.   കേരള പുലയർ മഹാസഭയുടെ വരാനിരിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനയാത്  കേരള പുലയാർ മഹാസഭയുടെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റായ അയ്യങ്കളി കൾച്ചറൽ ട്രസ്റ്റാണ് ഇതിനുള്ള നടപ്പാക്കൽ ഏജൻസിയായി നിയമിപ്പെട്ടിരിക്കുന്നത്...!!!!




ജീവൻ അപകടപ്പെടുത്തുന്ന രോഗവുമായി ബന്ധപ്പെട്ട രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുക, ദീർഘകാലമായി കിടപ്പിലായ രോഗികൾ രോഗലക്ഷണങ്ങൾ കുറയ്ക്കുകയും മറ്റ് അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക, താങ്ങാവുന്നതും മികച്ചതുമായ സമഗ്ര പരിചരണം നൽകുക എന്നിവയാണ് ലക്ഷ്യം

ദൗത്യം
അർഹരായ രോഗികൾക്ക് സ്വന്തം വീടുകളിൽ മതിയായ ശാസ്ത്രീയ പരിചരണം ഉറപ്പാക്കുക.  ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനങ്ങളും ഉപദേശവും തേടുക.  അടിയന്തിര സാഹചര്യങ്ങളിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കുക.  
ദുരിതബാധിത കുടുംബങ്ങളെ സഹായിക്കുക.  മിക്ക രോഗികളും അവരുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ വീട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതിനാൽ, സമൂഹത്തിൽ അവർക്ക് സാന്ത്വന പരിചരണ സേവനങ്ങൾ ലഭ്യമാണെങ്കിൽ അത് അനുയോജ്യമാകും
പരിചരണവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകുക, ആവശ്യമെങ്കിൽ രോഗിയുടെ ബന്ധുക്കൾക്ക് കൗൺസിലിംഗ് നൽകുക

സമ്പത്തിന്റെ അഭാവം, ബന്ധുക്കൾ, അജ്ഞത എന്നിവ കാരണം മതിയായ വൈദ്യസഹായവും പരിചരണവും ലഭിക്കാതെ യോഗ്യരായ ഒരു വ്യക്തിയും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
 കമ്മ്യൂണിറ്റി ബേസ്ഡ് പാലിയേറ്റീവ് കെയർ എന്നത് പ്രാദേശിക സമൂഹം സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയർ സേവനങ്ങളെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദമാണ്, ഗാർഹിക പരിചരണം അതിന്റെ മൂലക്കല്ലായി.  കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയർ സേവനങ്ങൾക്കും പ്രാദേശിക കമ്മ്യൂണിറ്റിയിലെ അംഗങ്ങളിൽ നിന്ന് നല്ല പങ്കാളിത്തമുണ്ട്.  അതിനാൽ സർക്കാരും സമൂഹവും കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ഹോം കെയർ പ്രോഗ്രാമുകൾ നൽകുന്ന പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.

 ആവശ്യമുള്ള രോഗികളെ തിരിച്ചറിയുക, അനുയോജ്യമായ ചികിത്സാ രീതികൾക്കായി മാർഗ്ഗനിർദ്ദേശം നൽകുക, കിടക്കയിൽ കിടക്കുന്നവർക്കും അസുഖം ബാധിച്ചവർക്കും വീട്ടിൽ പരിചരണം നൽകുക, ‘സാമൂഹിക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള പരിചരണം നൽകുന്നതിന് പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനം സജ്ജമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.  ഈ പദ്ധതിയുടെ ഭാഗമായി, ഹോം കേന്ദ്രീകൃത പരിചരണവും മറ്റ് പരിപാടികളും ഏകോപിപ്പിക്കുന്നതിന് ഡോക്ടർമാർ, സൈക്കോളജിസ്റ്റ്, കോർഡിനേറ്റർമാർ, നഴ്‌സുമാർ, സഹായികൾ എന്നിവരെ നിയമിച്ചു.  യൂണിറ്റിൽ മെഡിക്കൽ വാനും ആംബുലൻസ് വാഹനവും ഉണ്ടായിരിക്കുന്നതാണ്

ജനകീയ ആരോഗ്യ മേഖലയിൽ ഉണ്ടായ നിർണ്ണായകമായ വളർച്ചയും വികാസവുമാണ് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ അഥവാ - സാന്ത്വന പരിചരണം ജനകീയ ഐക്യത്തിലൂടെ - പൊതുജനാരോഗ്യം സംരക്ഷിക്കാനും ദീർഘകാല രോഗികളുടെയും മാറാരോഗികളുടെയും ഗൃഹ കേന്ദ്രീകൃത പരിചരണം സാദ്ധ്യമാക്കാനുമുള്ള ഈ ഉദ്യമത്തേട് സഹകരിക്കാനും ഏവരോടും അഭ്യര്‍ത്ഥിക്കുന്നു .





Thursday, January 14, 2021

അമേയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ജില്ലാ ഓഫീസ് തുറന്നു


     കാക്കനാട് : കെ.പി.എം.എസ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമേയം സാന്ത്വന പരിചരണത്തിന്റെ ജില്ലാ ഓഫീസ് തൃക്കാക്കര മുനിസിപ്പൽ ടവറിൽ പ്രവർത്തനമാരംഭിച്ചു. 
ഓഫീസ് ഉദ്‌ഘാടനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വെബ് സൈറ്റ് ഉദ്‌ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി അജിത തങ്കപ്പനും നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ ഉണ്ണി കാക്കനാട് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ ചന്ദ്രബാബു , അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ്‌ എറണാകുളം ലോക്കൽ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ശ്രീ പി.വി ബാബു,എം.രവി, വി.കെ കുട്ടപ്പൻ പ്രശോഭ് ഞാവേലി, ടി.വി.ശശി, സുനന്ദ രാജൻ ടി.സി അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു






 

ന്യൂനപക്ഷത്തിന്റെ ക്ഷേമമല്ല ജനാധിപത്യം


               സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ ക്ഷേമമല്ല ജനാധിപത്യം.
ജനങ്ങൾ അസ്വസ്ഥരാണെന്നും ജനാധിപത്യ പുന:സ്ഥാപനമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്നുമുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം  ആനുകുല്യങ്ങൾ ആർജ്ജിച്ച ശേഷവും അനുവദിച്ച കേന്ദ്രങ്ങളെ സമ്മർദ്ദത്തിൽ നിർത്താനുള്ള പരമ്പരാഗത രീതിയുടെ ഭാഗമാണ് . നീതി നിഷേധിക്കപ്പെട്ട ഭൂരിപക്ഷ സമൂഹങ്ങളുടെ സംയമനത്തെയാണ് ഇക്കൂട്ടർ പരിഹസിക്കുന്നത്. എന്നിട്ടും പ്രീണന നയം തുടരുന്ന സർക്കാരിന്റെയും പാർട്ടികളുടെയും നിലപാട് ഗൗരവമായി പരിഗണിക്കേണ്ടതാണ്.

തൃശൂർ ജില്ലാ സമ്മേളനം ആളൂർ പ്രസിഡൻസി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു




 

വിശ്വാസ സംരക്ഷണം വിജയം കണ്ടില്ല

                                        

                               അധികാരത്തിലെത്തിയാൽ  വിശ്വാസ സംരക്ഷണ നിയമം  കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വേളയിലെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വിജയം കണ്ടില്ല.   സംഘപരിവാർ ആശയങ്ങൾ  മുന്നോട്ടു വയ്ക്കുന്ന കോൺഗ്രസ്സ് നാടിന്റെ  മതേതര മനസ്സിന്റെ തിരിച്ചടി നേരിടുകയാണ്. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് സ്വാഭാവിക പരിണാമം ഉണ്ടാവണം. അതിനെ നിയമം മൂലം പ്രതിരോധിക്കുമെന്ന നിലപാട് പരിഷ്കൃത സമൂഹത്തോടുള്ള  വെല്ലുവിളിയാണ്.


കെപിഎംഎസ് കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.



 

കർഷക സമരംഅടിച്ചമർത്തൽ നടപടി ജനാധിപത്യ വിരുദ്ധം■ പുന്നല ശ്രീകുമാർ


കൊല്ലം: കർഷക സമരം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

 കൊല്ലം ജില്ലാ സമ്മേളനം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 14 കോടിയിലധികം വരുന്ന കർഷകർ  തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമാധാനപരമായ സമരത്തോടൊപ്പം ആണ് കെപിഎംഎസ്.


താങ്ങുവില ഇല്ലാതാകുന്നതും വിപണിയിലും സംഭരണത്തിലും കോർപ്പറേറ്റുകൾക്ക് നിയന്ത്രണവും പരിധിയും ഏർപ്പെടുത്താത്തതും കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കും


സംഭരണത്തിലും വിതരണത്തിലും സ്വകാര്യമേഖലയ്ക്ക് അവസരം ലഭിക്കുക വഴി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും രാജ്യത്തെ പൊതു വിതരണ ശൃംഖലയും ഇല്ലാതാവും.


നാടിന്റെ അതിജീവനത്തിനുവേണ്ടി കർഷകർ നടത്തുന്ന സമാനതകളില്ലാത്ത സമരത്തെ പൗരസമൂഹം  പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


ജില്ലാ പ്രസിഡന്റ് എൽ.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എൻ ബിജു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ആർ ലെറ്റീഷ  കണക്കും അവതരിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് വി  ശ്രീധരൻ വൈസ് പ്രസിഡന്റ് പി വി ബാബു അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല ദേവരാജൻ തമ്പ്, ശാലിനി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.





 

ഭൂമി ഏറ്റെടുക്കൽ - ഫലപ്രദമായ നിയമം വേണം പുന്നല ശ്രീകുമാർ

 



സ്പെഷ്യൽ ഓഫീസർ എം.ജി.രാജമാണിക്യത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി-സുപ്രീം കോടതികളുടെ നിർദ്ദേശം പരിഗണിച്ചു മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യ്തു അവകാശം സ്ഥാപിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. പാട്ടകാലാവധി കഴിഞ്ഞ അഞ്ച് ലക്ഷം ഏക്കർ ഭൂമിയാണ് സംസ്ഥാനത്തുള്ളത്.

ഭൂമിയുടെ അഭാവമാണ് ഫ്ലാറ്റ് പാർപ്പിട പദ്ധതിയിലേക്ക് സർക്കാരിനെ നയിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്ന സർക്കാർ കൃഷി ഭൂമിയും, വാസസ്ഥലവും നൽകുന്ന നയത്തിലേക്കു മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജില്ലാ പ്രസിഡന്റ്‌ ഒ. സി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമൺപാറ  വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി. ജനാർദ്ദനൻ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല, നേതാക്കളായ പി   കെ പൊന്നപ്പൻ, അജയകുമാർ മക്കപ്പുഴ, എം. കെ. സുരേഷ് കുമാർ. ഡി. കുട്ടപ്പൻ. രതീഷ്ലാൽ. പി. കെ. സുരേഷ്, ഒ. എൻ. ശശി തുടങ്ങിയവർ സംസാരിച്ചു.



നവോത്ഥാന പരിശ്രമങ്ങൾ തുടരും


യാഥാസ്ഥിതികത്വത്തിനെതിരെയുള്ള പോരാട്ടങ്ങളിൽ സംഘടന വിട്ടുവീഴ്ചക്കില്ല. വ്യവസ്ഥിതിയോട് സമരസപ്പെടാനുള്ള അധികാരത്തിന്റെ വ്യഗ്രത സാമൂഹ്യ വിപ്ലവ ശ്രമങ്ങളെ ദുർബലപ്പെടുത്തും.


കെപിഎംഎസ് തിരുവനന്തപുരം ജില്ലാ സമ്മേളനം വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്തു



 

പരിരക്ഷകളില്ലാത്ത കാലത്തും ജനങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കണം


പരിരക്ഷകളില്ലാത്ത കാലത്തും ജനങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കുന്ന നടപടികളാണ് സാമുഹ്യ സംഘടനകൾക്ക് ഉണ്ടാവേണ്ടത്.

പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന വിഭാവന ചെയ്ത സംവരണം സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ദശകങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ല. ഇക്കാര്യത്തിൽ ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്ന ജാതി സെൻസസിലെ വിവരങ്ങൾ പുറത്തു വിടാത്തത്  ദുരൂഹമാണ്.


ആലപ്പുഴ ജില്ലാ സമ്മേളനം റെയ്ബാൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.