കൊല്ലം: ഉച്ചനീചത്വങ്ങള്‍ക്കും ഫ്യൂഡലിസത്തിനും എതിരായുള്ള പോരാട്ടങ്ങളാണ് ഇന്നത്തെ സമൂഹസൃഷ്‌ടിക്കു കാരണമായിട്ടുള്ളത്. ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി നവോത്ഥാന മൂല്യങ്ങളെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സില്‍വര്‍ ജൂബിലി സമ്മേളനം സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വര്‍ധിച്ചുവരുന്ന ദലിത്-സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഇതിനായി നവോത്ഥാന പൈതൃകമുള്ള പ്രസ്‌ഥാനങ്ങളുടെ ഐക്യനിര രൂപപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എഫ്. സംസ്‌ഥാന പ്രസിഡന്റ് കെ.കെ. വിനോമ്മ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി. സഭാനേതാക്കളായ പി.കെ. രജന്‍, പി. ശ്രീധരന്‍, എല്‍. രമേശന്‍, കെ.ടി. ധര്‍മരാജന്‍, സുനന്ദാരാജന്‍, വിമല ടി. ശശി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment