ഭൂരിപക്ഷ സമുദായ ഐക്യത്തിന്‍റെ പേരില്‍ സംവരണവും സാമൂഹ്യനീതിയും അട്ടിമറിക്കുന്ന പുതിയ രാഷ്ടീയ സാമൂഹ്യ സാഹചര്യത്തില്‍ സമര്‍ദ്ദത്തിന് ശേഷിയില്ലാത്ത ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമായി രൂപികരിച്ച ഐക്യവേദിയാണ് ദളിത് പിന്നോക്ക മുന്നണി രൂപീകരിച്ച വേളയില്‍ 29 സമുദായങ്ങളുണ്ടായിരുന്നു മുന്നണിയില്‍ ഇന്ന് 43 ലേറെ സമുദായങ്ങളാണുള്ളത്
മുന്നണി മുന്നോട്ടവയ്ക്കുന്ന നയപരിപാടികള്‍ വിശദീകരിക്കുന്നതിനും നിലവിലുള്ള ഐക്യനിരയെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഒരു വിളംബരജാഥയും പിന്നോക്ക വിഭാഗങ്ങളുടെ സംഗമവും തീരുമാനിച്ചിരിക്കുകയാണ് 2013 ഏപ്രില്‍ 13ന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന വിളംബരജാഥയും 24 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംഗമവും പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായമായി മാറും ആകയാല്‍ രാഷ്ടീയ കാഴ്ചപ്പാടുകള്‍ക്കും ഉപജാതി ചിന്തകള്‍ക്കും അതീതമായി അധഃസ്ഥിത വിഭാഗങ്ങളുടെ ഐക്യനിരയെ ശക്തിപ്പെടും
വിളംബരജാഥ
No comments:
Post a Comment