അധഃസ്ഥിതരുടെ രാഷ്ടീയ ഇടപെടലിന്‍റെ വിധിയെഴുത്തായി നിയമസഭാഫലത്തെ മാറ്റും•പുന്നല ശ്രീകുമാര്‍
അധഃസ്ഥിതരുടെ രാഷ്ടീയ ഇടപെടലിന്‍റെ വിധിയെഴുത്തായി നിയമസഭാഫലത്തെ മാറ്റുമെന്ന് പട്ടികജാതി-വര്‍ഗ സംയുക്ത സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞു,നീതിയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭൂമി-തൊഴില്‍ -വദ്യാഭ്യാസം എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോഡ് നിന്നാണ് നീതിയാത്ര ആരംഭിച്ചത്.
മുന്നണികളുടെ രാഷ്ടീയ അടിമത്വത്തില്‍ നിന്നും മോചനം പ്രാപിച്ച പിന്നോക്കജനത വരും കാലഘട്ടത്തില്‍ കേരളത്തിന്‍റെ രാഷ്ടീയഗതിവിഗതികളെ നിര്‍ണയിക്കും അവകാശങ്ങള്‍ക്കായി യാചിച്ചുനില്‍ക്കുകയല്ല പിടിച്ചുവാങ്ങാനുള്ള പുറപ്പാടാണ് ഈ മഹാസമ്മേളനമെന്ന് പുന്നല ശ്രീകുമാര്‍ പറഞു മഹാത്മാക്കളായ അയ്യന്‍കാളിയുടെയും അംബ്ദ്കറിന്‍റെയും ദര്‍ശനങ്ങല്‍ ഈ രണ്ടാം നവോത്ഥാന പോരാട്ടത്തിന് പ്രേരകശക്തി ശക്തിയാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷങ്ങള്‍ കഴിഞിട്ടും പട്ടിക വിഭാഗത്തെ ദാരിദ്രരും അശരണരുമാക്കി സാമൂഹത്തിന്‍റെ പിറുമ്പോക്കുകളിലേക്ക് ആട്ടി ഓടിച്ചിരിക്കുന്നു.മരിച്ചാല്‍ മറവുചെയ്യാന്‍ ഇടമില്ല,പ്രാഥമിക ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയാത്ത മൃഗതുല്യജീവിതം ഇവല്‍ നിന്നെല്ലാമുള്ള മേചനത്തിനായിട്ടുള്ള പോരാട്ടമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞു
പട്ടികവിഭാഗങ്ങളെ കോളനിയില്‍ തന്നെ തളച്ചിടാനുള്ള ശ്രമമാണ് സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് കേരള പട്ടികജാതി-പട്ടിക വര്‍ഗ സംയുക്തസമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ആരോപിച്ചു.സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നീതിയാത്രക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
എയ്ഡഡ്-ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ സംവരണത്തിന് യുജിസിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം.
________________________________________________________________________________________
ഭൂപരിഷ്കരണം പട്ടികവിഭാഗക്കാര്‍ക്ക് പ്രയോജനം ചെയ്തില്ല പുന്നല ശ്രീകുമാര്‍
ഇടതുമുന്നണി നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമംകൊണ്ട് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് യാതൊരുവിധ ഗുണവും ലഭിച്ചിട്ടില്ലെന്നും ഇന്നും ഈ വിഭാഗം ഭൂമിക്കായുള്ള സമരതപാതയിലാണെന്നും എസ് സി/എസ് ടി സംയുക്ത സമിതി സംസ്ഥാന കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു.സമിതിയുടെ നേത്യത്വത്തില്‍ നടക്കുന്ന നീതിയാത്രക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരക്കുയായിരുന്നു അദ്ദേഹം.______________________________________________________
അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും തൊഴിലും ഉറപ്പാക്കണം-
രാജപുരം: സംഘടിത വിഭാഗങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അസംഘടിത വിഭാഗങ്ങള്‍ക്ക് ഭൂമിയും വിദ്യയും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനു ആവശ്യപ്പെട്ടു.
കേരള പട്ടികജാതി-വര്‍ഗ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദിവാസി ദലിത് നീതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ടാറ്റ, ഹാരിസണ്‍, പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്വകാര്യ-പൊതുമേഖലാ കുത്തകകള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം. ഇവിടങ്ങളില്‍ തദ്ദേശവാസികളുടെ സഹായത്തോടെ കാര്‍ഷികാധിഷ്ഠിത വ്യവസായം ആരംഭിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന യു.ജി.സി ഉത്തരവ് സംഘടിത വിഭാഗങ്ങളുടെ വിമര്‍ശം ഭയന്ന് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചതോടെ നിരവധി പാവങ്ങളുടെ തൊഴിലവസരം നിഷേധിക്കപ്പെട്ടു. പട്ടികവിഭാഗങ്ങള്‍ക്കെതിരായ ജപ്തിനടപടി നിര്‍ത്തിവെക്കണമെന്നും ജാനു പറഞ്ഞു. ജാഥാലീഡര്‍ കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാറിന് സി.കെ. ജാനു പതാക കൈമാറി.
ഉദ്ഘാടന സമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ കെ.ആര്‍. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ചെയര്‍മാന്‍ അഡ്വ. കെ.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം. ഗീതാനന്ദന്‍, പി.കെ. രാജന്‍, ഇ.പി. കുമാരദാസ്, തെക്കന്‍ സുനില്‍കുമാര്‍, കെ.കെ. ജയന്തന്‍, പാല്‍വളപ്പില്‍ മോഹന്‍, എ. സനീഷ് കുമാര്‍, സി.സി. ബാബു, സി.എ. പുരുഷോത്തമന്‍, വൈക്കം വിനോദ്, എന്‍. ബിജു, അനില്‍കുമാര്‍, പി. നാരായണന്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 14ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 10 ലക്ഷം പേരുടെ പ്രകടനത്തോടും സംഗമത്തോടും കൂടി നീതിയാത്ര സമാപിക്കും. യാത്രയോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക കൂട്ടായ്മകള്‍, ഫെബ്രുവരി 24ന് കണ്ണൂര്‍ ആറളത്തും 25ന് സുല്‍ത്താന്‍ ബത്തേരിയിലും 26ന് അട്ടപ്പാടിയിലും ആദിവാസി സംഗമങ്ങള്‍ എന്നിവ നടക്കും__________________________________________________________________________________
ആറളം ഫാമിലെ പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കണം: പുന്നല ശ്രീകുമാര്‍,
മംഗളം | 27 ഫെബ്രുവരി 2011
കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസി പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്‌റ്റേറ്റ് പട്ടിക ജാതി- പട്ടിക വര്‍ഗ സംയുക്ത സമിതി നേതാക്കളായ പുന്നല ശ്രീകുമാര്‍, സി.കെ. ജാനു എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക, ആദിവാസി കരാര്‍ നടപ്പാക്കുക, എയ്‌ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍കോട് നിന്നാരംഭിച്ച നീതിയാത്രയുടെ ഭാഗമായാണ് സംയുക്‌ത സമിതി നേതാക്കള്‍ ജില്ലയിലെത്തിയത്. പട്ടിക വര്‍ഗ പുനരധിവാസ ഫണ്ട് വകയിരുത്തി വിലക്ക് വാങ്ങിയ ആറളം ഫാമില്‍ നിന്ന് 3500 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയ നടപടി കാരണമാണ് കണ്ണൂര്‍ ജില്ലയിലെ ആദിവാസികളുടെ പുനരധിവാസഗ അവസാനിപ്പിക്കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതേ കാരണം കൊണ്ട് ആറളം ഫാമില്‍ 2005 മുതല്‍ താമസിക്കുന്ന 200 ഓളം ആദിവാസികള്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. 5000 ലേറെ ആദിവാസികള്‍ ഭൂമിക്കായി അപേക്ഷ നല്‍കി ജില്ലയില്‍ കാത്തിരിക്കുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ് കണ്ണൂര്‍, വയനാട് ജില്ലയില്‍ ഭൂരഹിതരില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പുറത്തിറക്കിയ ഉത്തരവ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒരു സെന്റ് പോലും ഭൂമിയില്ലാത്തവര്‍ക്ക് മാത്രം ഇനി ഭുമി നല്‍കിയാല്‍ മതിയെന്നും ശ്രീകുമാറും സി.കെ.ജാനുവും പറഞ്ഞു. ഈ ഉത്തരവ് ഭൂരഹിത ആദിവാസികള്‍ക്ക് കൃഷി ഭൂമി നിഷേധിക്കാനുള്ളതാണ്. ഇനിമേല്‍ ഭവന നിര്‍മാണത്തിന് പഞ്ചായത്തുകള്‍ നല്‍കുന്ന 3 സെന്റും 5 സെന്റും പദ്ധതി മാത്രം ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്ക് മതി എന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്‌തമാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ടാറ്റ- ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാരും കൈവശം വെക്കുന്ന ലക്ഷകണക്കിന് ഏക്കര്‍ കൃഷി ഭൂമിയുള്ളപ്പോള്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കി ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇടത്- വലത് മുന്നണികള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദലിത്- ആദിവാസി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ അനുകമ്പയോടെ സമീപിക്കുന്ന മുന്നണികളോട് മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ സംയുക്‌ത സമിതി അനുകൂല നിലപാട് സ്വീകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു. ഭൂപരിഷ്‌കരണ സമിതി എം. ഗീതാനന്ദന്‍, കെ. ആര്‍. കേളപ്പന്‍, പി.കെ. രാജന്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പത്രവാര്‍ത്ത》
No comments:
Post a Comment